ജിദ്ദ: പത്തു വര്‍ഷത്തിലേറെ നീണ്ട ദുരിത ജീവിതത്തിനൊടുവില്‍ സുബയ്യ സുന്ദര്‍ (ഇമ്രാന്‍) മടങ്ങി. തമിഴ്‌നാട് ശിവഗംഗ തിരുപത്തൂര്‍ കലയപ്പ നഗര്‍ സ്വദേശി സുബയ്യ (58) ഇഖാമ പുതുക്കാന്‍ കഴിയാതെ കുടുങ്ങിയത്. 4000 റിയാല്‍ ട്രാഫിക് പിഴ അടക്കാന്‍ ഇല്ലാതെ വന്നതോടെ വര്‍ഷങ്ങളോളം ഇഖാമയും പുതുക്കിയിരുന്നില്ല.
സ്‌പോണ്‍സറുടെ കീഴിലായിരുന്നില്ല ജോലി. അതുകൊണ്ടുതന്നെ ലെവി ഉള്‍പ്പെടെ ഭീമമായ സംഖ്യ അടച്ച് ഇഖാമ പുതുക്കാന്‍ സ്‌പോണ്‍സര്‍ സന്നദ്ധമായില്ല. കടുത്ത മാനസിക സമ്മര്‍ദ്ധവും നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന ആശങ്കയും അലട്ടിയ സുബയ്യയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും നിരവധി രോഗങ്ങള്‍ പിടിപെടുയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുബയ്യ കെഎംസിസി അല്‍ സഫ ഏരിയാ പ്രവര്‍ത്തകരുടെ സഹായം തേടുന്നത്.
കെഎംസിസി പ്രവര്‍ത്തകര്‍ ഒരു വര്‍ഷത്തിലധികം താമസം, ഭക്ഷണം, ചികിത്സ എന്നിവ നല്‍കി സംരക്ഷിച്ചു. ഇതിനിടെ പിഴ അടക്കുകയും ഇഖാമ പുതുക്കി ഫൈനല്‍ എക്‌സിറ്റ് നേടുകയായിരുന്നു. കെഎംസിസിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഭക്ഷണം നല്‍കിയത് സഫാ ഹോട്ടലാണ്. നിരവധി സുമനസുകള്‍ സഹായിച്ചതായും കെഎംസിസി പ്രവര്‍ത്തകര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.