റിയാദ്: ഗാസയിലെ ആശുപത്രിക്കു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണം യുദ്ധക്കുറ്റം മാത്രമല്ല, മാനവികക്കെതിരായ ഭരണകൂട ഭീകരതയുമാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍. ആക്രമണത്തെ ഒഐസി സെക്രട്ടറി ജനറല്‍ ഹുസൈന്‍ താഹ അപലപിച്ചു.
ഇസ്രായിലിനോട് കണക്കു ചോദിക്കണം. ശിക്ഷാ നടപടി സ്വീകരിക്കുകയും വേണം. ഫലസ്തീന്‍ ജനതക്കെതിരെ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഇസ്രായിലിനാണന്നും ഒഐസി വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നത്. ഗാസയില്‍ ഇസ്രായില്‍ നടന്ന ആക്രമണം അവസാനിപ്പിച്ച് ഫലസ്തീന്‍ ജനതക്ക് സംരക്ഷണം നല്‍കാ യുഎന്‍ രക്ഷാ സമിതി അടിയന്തിരമായി ഇടപെണടമന്ന് ഒഐസി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് അഞ്ഞൂറിലധികം മനുഷ്യ ജീവന്‍ നഷ്ടമായ ആശുപത്രി ആക്രമണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പറഞ്ഞു. ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.