
റിയാദ്: ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷന്‍ നാല് മാസം നീണ്ടുനിന്ന കായിക മേള ‘ഫോക്കസ് ഡെര്‍ബി’യില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഫോക്കസ് ബോള്‍ട്ട് ചാമ്പ്യന്മാരായി. ഫോകോ ടൈഗര്‍ റണ്ണര്‍ അപ്പ് കരസ്ഥമാക്കി. ബോള്‍ട്ട്, ഫ്രറ്റേര്‍ണിറ്റി, വാരിയേഴ്മസ്, ഫോകോ ടൈഗേഴ്‌സ് എന്നിങ്ങനെ ഫോക്കസ് പ്രവര്‍ത്തകരെ നാലു ടീമുകളായി തിരിച്ചായിരുന്നു മത്സരം. ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ചെസ്സ്, അത്‌ലറ്റിക്‌സ് തുടങ്ങി വിവിധ കായിക വിനോദ മത്സരങ്ങളാണ് ഫോക്കസ് ഡെര്‍ബിയില്‍ അരങ്ങേറിയത്.

റിയാദിലെ സുലൈ ദുര്‍റത്തുല്‍ മനക വിശ്രമ കേന്ദ്രത്തില്‍ നടന്ന ഫൈനലില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങളില്‍ ഷമീര്‍ കൊച്ചി (ഫോക്കോ ടൈഗര്‍), റാമി സുനൈസ് (ടീം ഫ്രറ്റേര്‍ണിറ്റി), നജിഹ് (ഫോക്കസ് വാരിയേഴ്‌സ്), നൗഫല്‍ അരുക്കാട്ടില്‍ (ടീം ഫ്രറ്റേര്‍ണിറ്റി), മുഹമ്മദ് ഫറാസ് (ഫോക്കസ് വാരിയര്‍സ്), സഹല്‍ (ടീം ഫ്രറ്റേര്‍ണിറ്റി), നാസ്സര്‍ കൊപ്പം (ടീം ഫ്രറ്റേര്‍ണിറ്റി) എന്നിവര്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ നേടി.

അഫ്‌സല്‍, അബ്ദുള്‍റഹ്മാന്‍ (ഫോക്കസ് ബോള്‍ട്ട്) എന്നിവര്‍ ബാഡ്മിന്റണിലും ഐഎംകെ അഹമ്മദ് (ഫോക്കസ് ബോള്‍ട്ട്) ചെസ്സിലും ചാമ്പ്യന്മാരായി. നൗഫല്‍ അരുക്കാട്ടില്‍, സിയാദ് മുഹമ്മദ്, സഹല്‍ ഹാദി, സുനീര്‍, ഷമീം വെള്ളാടത്ത് എന്നിവര്‍ ഫൈനല്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ഫൈനലിനോടനുന്ധിച്ച് നടന്ന സംഗമത്തില്‍ എസ്‌ഐഐസി റിയാദ് പ്രബോധകന്‍ സയ്യിദ് സുല്ലമി ഉദ്‌ബോധനം നടത്തി. ഫോക്കസ് റിയാദ് ഡിവിഷന്റെ ആറ് മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡിവിഷന്‍ ഡയറക്ടര്‍ ഷമീം വെള്ളാടത്ത്, സാമ്പത്തിക റിപ്പോര്‍ട്ട് ഫിനാന്‍സ് മാനേജര്‍ ഷഹീര്‍ പൊന്നാനി എന്നിവര്‍ അവതരിപ്പിച്ചു.

ടീം ബില്‍ഡിംഗ് ആക്ടിവിറ്റികള്‍ക്ക് സിറാജ് തയ്യില്‍, സാജിദ് ഒതായി എന്നിവര്‍ നേതൃത്വം നല്‍കി. ഐഎംകെ അഹമ്മദ്, റഹൂഫ് പൈനാട്ട്, അബ്ദുറഹ്മാന്‍, നൗഫല്‍ അരുക്കാട്ടില്‍, ഷാജഹാന്‍ ചളവറ എന്നിവര്‍ പ്രസംഗിച്ചു. ഡിവിഷന്‍ ഓപ്പറേഷന്‍ മാനേജര്‍ റിയാസ് കൊട്ടപ്പുറം സ്വാഗതവും വെല്‍ഫെയര്‍ മാനേജര്‍ ഷമീല്‍ കക്കാട് നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.