
റിയാദ്: വാഹനാപകടത്തില്‍ മരിച്ച കാശ്മീര്‍ സ്വദേശി റഫീഖ് അഹമ്മദി(58)ന്റെ മൃതദേഹം അല്‍ഖര്‍ജില്‍ സംസ്‌കരിച്ചു. ഹഫ്ജയില്‍ കൃഷിയിടത്തിലെ തൊഴിലാളിയായിരുന്ന റഫീഖ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോവുന്നതിനിടെ അമിത വേഗതയില്‍ വന്ന പിക്കപ്പ് വാന്‍ പിന്നില്‍ നിന്നു ഇടിക്കുകയായിരുന്നു. മറ്റൊരു വഹത്തിനെ മറികടക്കുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് ഉയര്‍ന്ന് ബൈക്കും റഫീക്കും ശക്തിയായി നിലം പതിച്ചു. സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. സുഡാന്‍ പൗരനാണ് പിക്കപ്പ് ഓടിച്ചിരുന്നത്.

15 വര്‍ഷമായി ഹഫ്ജയിലെ കൃഷിയിടത്തില്‍ ജോലിചെയ്യുന്ന റഫീക്ക് അഹമ്മദിന്റെ രണ്ട് സഹോദരങ്ങളും കൂടെ ജോലി ചെയ്യുന്നുണ്ട്. മരണത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അല്‍ഖര്‍ജ് പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം കേളി ജീവകാരുണ്യ വിഭാഗം കേന്ദ്ര ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനിയുമായി ബന്ധപെടുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം നാസര്‍ പൊന്നാനിയുടെ നേതൃത്വത്തില്‍ അല്‍ഖര്‍ജ് ഖബര്‍ സ്ഥാനില്‍ സംസ്‌കരിച്ചു. സ്‌പോണ്‍സറും സഹോദന്മാരും കേളി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.