
റിയാദ്: കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്റര്‍ സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ചു. വാട്ടര്‍പമ്പ് നിര്‍മ്മാതാക്കളായ ഗ്രണ്ട്‌ഫോസ് കമ്പനിയുമായി സഹകരിച്ചായിരുന്നു പരിശീലനം. റിയാദ് ഗ്രണ്ട്‌ഫോസ് ആസ്ഥാനത്ത്് നടത്തിയ പരിശീലനത്തില്‍ എഞ്ചിനിയേഴ്‌സ് ഫോറം അംഗങ്ങള്‍ പങ്കെടുത്തു.

ഗ്രണ്ട്‌ഫോസ് വാട്ടര്‍ യൂട്ടിലിറ്റി ഡിവിഷന്‍ സീനിയര്‍ മാനേജര്‍ ഉമര്‍ ഫറൂക്ക്, സീനിയര്‍ സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍ മിന സിധോം എന്നിവര്‍ നേതൃത്വം നല്‍കി. മോട്ടോറുകളുടെ സാങ്കേതിക വശങ്ങളും ഗ്രണ്ട്‌ഫോസിന്റെ വിവിധ തരം കണ്‍ട്രോളുകള്‍, ഡ്രൈവുകള്‍, സെന്‍സറുകള്‍ എന്നിവ സീനിയര്‍ സെയില്‍സ് ഡെവലപ്പര്‍ ഹാഫി ഉദ്ദീന്‍ ഖാന്‍ വിശദീകരിച്ചു.

പമ്പുകളുടെ മോഡലുകളും അനുബന്ധ ഘടകങ്ങളും പ്രദര്‍ശിപ്പിച്ചായിരുന്നു പരിശീലനം. ചോദ്യോത്തര വേള, ക്വിസ് മത്സരം എന്നിവയും നടന്നു. ഫഹദ് റഹീം, അഹമ്മദ് സഹല്‍, അമ്മാര്‍ മലയില്‍ എന്നിവര്‍ വിജയികളായി. കെഇഎഫ് എക്‌സിക്യൂട്ടീവ് ജോയിന്റ് സെക്രട്ടറി സന്ദീപ് ആനന്ദ് നന്ദി പറഞ്ഞു.






