
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ‘ഒരുമയുടെ സ്‌നേഹോത്സവം-2025’ സാംസ്‌കാരിക പരിപാടി ഒരുക്കി. അല്‍ യാസ്മീന്‍ ഇന്റര്‍നാഷന്‍ സ്‌കൂളില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി സ്‌കൂല്‍ ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജിബിന്‍ സമദ് കൊച്ചി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സൗദി കസ്റ്റംസ് മുന്‍ ഉദ്യോഗസ്ഥന്‍ മാജിദ് ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരായ ജോസഫ് അതിരുങ്കല്‍, ഡോ കെ ആര്‍ ജയചന്ദ്രന്‍, അബ്ബാസ് കോഴിക്കോട്, എംബസി ഉദ്യോഗ്‌സഥന്‍ പുഷ്പരാജ്, സാമൂഹ്യ പ്രവര്‍ത്തകരായ ഉമ്മര്‍ മുക്കം, റഹ്മാന്‍ മുനമ്പത്ത്, സനൂപ് പയ്യന്നൂര്‍, ലൈഫ് കോച്ചും ട്രെയ്‌നറുമായ സുഷമ ഷാന്‍, പി എം എഫ് സീനിയര്‍ അംഗം മുജീബ് കായംകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ റമദാന്‍ കിറ്റ് വിതരണത്തിലെ സജീവ സാന്നിധ്യമായ മുതിര്‍ന്ന അംഗം ജലീല്‍ ആലപ്പുഴക്ക് മുഘ്യാതിഥി മാജിദ് ഇബ്രാഹിം പ്രശംസാ ഫലകം സമ്മാനിച്ചു. മുഖ്യ പ്രയോജകരായ നജ്ദ് ഇലക്ട്രിക് കമ്പനിക്കുള്ള ബിസിനസ്സ് എക്‌സലന്‍സി അവാര്‍ഡ് കമ്പനി മാനേജര്‍ ഷാരൂഖിനുള്ള മൊമെന്റോ ജീവകാരുണ്യ കണ്‍വീനര്‍ ഷരീഖ് തൈക്കണ്ടിയും സഹപ്രായോജകരായ ഓ എഫ് എല്‍ ഇന്റര്‍നാഷണല്‍ കമ്പനിക്കുള്ള ബിസിനസ്സ് എക്‌സലന്‍സി അവാര്‍ഡ് സി ഇ ഓ റഫീഖ് ഷറഫുദീന് സുഷമ ഷാനും കൈമാറി.

സ്‌പോണ്‍സര്‍മാര്‍ക്കും കലാപരിപാടികള്‍ നടത്തിയവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ മൈമൂന അബാസ്, നസ്രിയ ജിബിന്‍, സുരേഷ് ശങ്കര്‍, ഷിബു ഉസ്മാന്‍, ജോണ്‍സണ്‍ മാര്‍ക്കോസ്, ബഷീര്‍ സാപ്റ്റ്‌കോ, അലക്‌സ് കൊട്ടാരക്കര, സഫീര്‍ അലി, ബിനോയ് കൊട്ടാരക്കര, നാസര്‍ പൂവ്വാര്‍, കെ ജെ റഷീദ്, തൊമ്മിച്ചന്‍ സ്രാമ്പിക്കല്‍, റഷീദ് കായംകുളം, സിയാദ് വര്‍ക്കല, നൗഷാദ് യാഖൂബ്, രാധാകൃഷ്ണന്‍ പാലത്ത്, സുരേന്ദ്രബാബു, ശ്യാം വിളക്കുപാറ എന്നിവര്‍ സമ്മാനിച്ചു.

കലാപരിപാടികള്‍ക്ക് സഫീര്‍ അലി, മുത്തലിബ് കാലിക്കറ്റ്, അല്‍ത്താഫ് കാലിക്കറ്റ്, ആച്ചി നാസ്സര്‍, നസീര്‍ തൈക്കണ്ടി, ഷമീര്‍ കല്ലിങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി എം എഫ് വനിതാ വിഭാഗം പ്രവര്‍ത്തകരായ റെജുല മനാഫ്, ജസീന മുത്തലിബ്, റസീന അല്‍ത്താഫ്, ഷംല ശിറാസ്, ഷംല റഷീദ്, ജിജി ബിനു, ഫൗസിയ നിസാം, ഷജിന ഷെറഫ്, നേഹ റഷീദ് എന്നിവര്‍ സംഘടിപ്പിച്ച ഒപ്പനയും അരങ്ങേറി.

റിയാദിലെ ഡാന്‍സ് ഗ്രൂപ്പുകളായ ഗോള്‍ഡന്‍ സ്പാരോസ്, നൂപുര, നവ്യാസ് ആര്‍ട്‌സ് എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ നടത്തിയ നൃത്തനൃത്യങ്ങള്‍, ഗായകരായ ജിബിന്‍ സമദ് കൊച്ചി, മുത്തലിബ് കാലിക്കറ്റ്, അല്‍ത്താഫ് കാലിക്കറ്റ്, ആച്ചി നാസ്സര്‍, നസീര്‍ തൈക്കണ്ടി, സിയാദ് വര്‍ക്കല, അനാമിക സുരേഷ്, ഫിദ ഫാത്തിമ, ഫാത്തിമ നിസാം, ഷാഹിയ ഷിറാസ്, അനാറ റഷീദ്, ജുമാന ജിബിന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ടോം ബിനു, മുഹമ്മദ് ബിലാല്‍ നിസാം, ദിയ റഷീദ്, ഡാനിഷ് അല്‍താഫ്, ഷഹിയ ഷിറാസ് എന്നിവര്‍ ഫ്യൂഷന്‍ ഡാന്‍സ് അവതരിപ്പിച്ചു.
പിഎംഫ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ മഹേഷ് ജയ് ടീമിന്റെ (റിയാദ് ബീറ്റ്‌സ്) നാസിക്ക് ഡോള്‍ കൂടാതെ ഷമീര്‍ കല്ലിങ്ങല്‍ ടീമിന്റെ ചെണ്ടമേളവും അരങ്ങേറി. ഭാരവാഹികളായ ഖാന്‍ മുഹമ്മദ്, സിയാദ് വര്‍ക്കല, നൗഷാദ് യാഖൂബ്, രാധാകൃഷ്ണന്‍ പാലത്ത്, റിയാസ് വണ്ടൂര്‍, സുരേന്ദ്രബാബു, ശ്യാം വിളക്കുപാറ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പില്‍ സ്വാഗതവും ട്രഷറര്‍ നിസാം കായംകുളം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.