Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ജി20 വെര്‍ച്വല്‍ ഉച്ചകോടി നവംബറില്‍

റിയാദ്: സൗദി അറേബ്യയുടെ അധ്യക്ഷതയില്‍ ജി20 ഉച്ചകോടി നവംബര്‍ 21, 22 തീയതികളില്‍ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ഉച്ചകോടിയാണ് നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ജി20 രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടി റിയാദില്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. വിപുലമായ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിരോധ നടപടികളുടെഭാഗമായി വെര്‍ച്വല്‍ ഉച്ചകോടിയാണ് ഈ വര്‍ഷം നടത്തുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉച്ചകോടിയില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിക്കും.

മാര്‍ച്ചില്‍ നടന്ന അസാധാരണ വെര്‍ച്വല്‍ ജി 20 നേതാക്കളുടെ ഉച്ചകോടി വിജയകരമായിരുന്നു. മന്ത്രിതല സമിതികളും വിവിധ പ്രവര്‍ത്തന സമിതികളും നൂറിലധികം വെര്‍ച്വല്‍ മീറ്റിംഗുകള്‍ പൂര്‍ത്തിയാക്കി.

കൊവിഡിനെതിരായ പോരാട്ടത്തിന് ജി 20 രാഷ്ട്രങ്ങള്‍ നേതൃത്വം നല്‍കും. ജീവനും ഉപജീവനമാര്‍ഗത്തിനുമുളള സംരക്ഷണം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കും. വാക്‌സിന്‍ ഉള്‍പ്പെടെയുള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജി 20 രാജ്യങ്ങള്‍ 21 ബില്യണ്‍ ഡോളറാണ് സംഭാവന നല്‍കിയത്.

ആഗോള സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുക, കൊവിഡ് പ്രതിസന്ധിയെ മറികടക്കുക, നവീകരണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്നിവയിലാണ് ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top