റിയാദ്: സൗദിയില്‍ വ്യക്തിഗത ഉപയോഗത്തിന് പുകയില ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. ഇതു പ്രകാരം നിശ്ചിത അളവ് ഉല്‍പ്പന്നങ്ങള്‍ കൊറിയര്‍ സര്‍വീസ് വഴി ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കും.
സൗദിയിലേക്കു വരുന്ന യാത്രക്കാര്‍ക്ക് സ്വന്തം ഉപയോഗത്തിന് 200 സിഗരറ്റ്, 500 ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ടുവരുന്നതിന് അനുമതിയുണ്ട്. ഇതിന് നികുതി ഈടാക്കില്ല.
എന്നാല്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി കൊറിയര്‍, പാര്‍സല്‍, കാര്‍ഗോ സേവനം വഴി പുകയില ഉല്‍പ്പന്നങ്ങള്‍ ഇറക്കുമെതി ചെയ്യാം. 2,400 സിഗരറ്റ്, രണ്ട് കിലോഗ്രാം ഷിഷാ ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ പുകയില ഉല്‍പന്നങ്ങള്‍ എന്നിവ മൂന്ന് മാസത്തിലൊരിക്കല്‍ ഇറക്കുമതി ചെയ്യാനാണ് അനുമതിയുളളത്. ഇതിന് 100 ശതമാനം സെലക്ടീവ് ടാക്‌സ്, 100 ശതമാനം കസ്റ്റംസ് ഡ്യൂട്ടി, 15 ശതമാനം വാറ്റ് എന്നിവ ബാധകമാണെന്ന് കസ്റ്റംസ് അറിയിച്ചു. അനുവദിച്ചതില്‍ കൂടുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വ്യക്തികളുടെ പേരില്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ല.
പുകയില ഉപ്പന്നങ്ങളുടെ ഇറക്കുമതി സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശം രാജ്യത്തെ കര, നാവിക, വ്യോമ അതിര്‍ത്തി കവാടങ്ങളിലെ കസ്റ്റംസ് വിഭാഗത്തെ സര്‍ക്കുലറിലൂടെ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.