റിയാദ്: ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി ഓണം, സൗദി ദേശീയ ദിനം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാഗംത്വത്തിന്റെ അമ്പതാമത് വാര്‍ഷികം എന്നിവ സമുചിതമായി ആഘോഷിച്ചു.
മലാസ് അല്‍ മാസ് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയവരെ ആദരിച്ചു. പ്രസിഡന്റ് ബാലുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ട്രഷര്‍ അബ്ദുല്‍ സലിം അര്‍ത്തിയില്‍ ആമുഖപ്രഭാഷണം നടത്തി. അബ്ദുള്ള വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, അലക്‌സ് കൊട്ടാരക്കര, രഘുനാഥ് പറശിനികടവ്, ഷാനവാസ് മുനമ്പത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍, റഹ്മാന്‍ മുനമ്പത്ത്, ജെറിന്‍ മാത്യു, മുഹമ്മദ് റാഫി കുഴുവേലില്‍, സത്താര്‍ ഓച്ചിറ, ജയന്‍ മാവിള, നസീര്‍ ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.
ഷാജി റാവുത്തര്‍, അന്‍ഷാദ് ശുരനാട്, ചാക്കോ, അന്‍സാരി തെന്‍മല, ഹരി, മജീദ് മൈത്രി, ഷാജഹാന്‍, നിസാര്‍ പള്ളിക്കശേരില്‍, റോബിന്‍ നീരാട്ടുവള്ളി, സകീര്‍, നജീം കടക്കല്‍, അസ്ഹര്‍ അലി എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷെഫീക്ക് പുരക്കുന്നില്‍ സ്വാഗതവും യോഹന്നാന്‍ കുണ്ടറ നന്ദിയും പറഞ്ഞു. ജലീല്‍ കൊച്ചിന്‍, അബി ജോയ് എന്നിവരുടെ നേത്യതത്വത്തില്‍ ഗാനമേളയും അരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.