Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഉംറ ആപ് സജ്ജം; കര്‍മ്മങ്ങള്‍ക്ക് മൂന്ന് മണിക്കൂര്‍; ദിവസവും ആറ് സമയങ്ങള്‍

റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ക്കുളള മൊബൈല്‍ ആപ്പ് പ്രവര്‍ത്തന സജ്ജം. ദിവസവും മൂന്ന് മണിക്കൂര്‍ വീതം ആറ് സമയങ്ങളിലാണ് തീര്‍ത്ഥാടകര്‍ക്ക് അനുമതി. ഒക്ടോബര്‍ 4ന് ആഭ്യന്തര തീര്‍ത്ഥാടകരുടെ ഉംറ ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

  1. തീര്‍ത്ഥാടകര്‍ ഇഅ്തമര്‍നാ മൊബൈല്‍ അപ്പില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി പത്രം നേടണം.
  2. തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇഅ്തമര്‍നാ അപ്പ് വഴി അനുമതി പത്രം നേടാന്‍ കഴിയുന്നത്.
  3. ഇഅ്തമര്‍നാ അപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ന്യൂ യൂസര്‍ തെരഞ്ഞെടുക്കുക. ഇഖാമ നമ്പര്‍, ജനന തീയതി, പാസ്‌വേഡ് എന്നിവ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
  4. ഇഖാമ നമ്പരാണ് യൂസര്‍ നെയിമായി ഉപയോഗിക്കുന്നത്. രജിസ്റ്റര്‍ ചെയ്തപ്പോള്‍ കൊടുത്ത പാസ്‌വേഡ് എന്റര്‍ ചെയ്ത് ലോഗിന്‍ ചെയ്യുക.
  5. മൊബൈല്‍ ഫോണില്‍ ഒടിപി സന്ദേശമായി ലഭിക്കും. ഇത് എന്റര്‍ ചെയ്താല്‍ ഉംറ അനുമതിപത്രം ആപ്ലിക്കേഷനില്‍ ലഭ്യമാകും.
  6. രാവിലെ ആറ്, ഒമ്പത്, ഉച്ചക്ക് 12.30, വൈകിട്ട് 4, രാത്രി 9, രാത്രി 12 എന്നിങ്ങനെയാണ് സമയക്രമം.
  7. ഒരേ സമയം നിശ്ചിത എണ്ണം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത സമയത്ത് എത്തിച്ചേരാന്‍ കഴിയുന്ന സംഗമ കേന്ദ്രം കൂടി ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തണം. ഇതോടെ മാത്രമേ അനുമതി പത്രത്തിനുളള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയുളളൂ.

ഹജ്ജ്, ഉംറ കാര്യ മന്ത്രാലയം, ഹറംകാര്യ വകുപ്പ്, ആരോഗ്യ മന്ത്രാലയം, പൊതു സുരക്ഷാ വകുപ്പ് എന്നിവ സംയുക്തമായാണ് തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം ഒരുക്കുന്നത്. കൊവിഡ് പ്രൊട്ടോകോള്‍ പൂര്‍ണമായി പാലിച്ചാണ് ഉംറ പുനരാരംഭിക്കുന്നത്. അതുകൊണ്ടുതന്നെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പൂര്‍ണമായി അനുസരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top