Sauditimesonline

SaudiTimes

ജിസിസി നഗരകാര്യ മന്ത്രിമാരുടെ യോഗം 9ന്

റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ നഗരകാര്യ മന്ത്രിമാരുടെ 25-ാമത് സമ്മേളനത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഈ മാസം 9ന് റിയാദിലാണ് സമ്മേളനമെന്ന് സൗദി മുനിസിഠല്‍, ഗ്രാമ കാര്യ മന്ത്രാലയം അറിയിച്ചു.

ജിസിസി രാജ്യങ്ങളില്‍ മികച്ച നഗര വികസനം ലക്ഷ്യമാക്കിയാണ് നഗരകാര്യ മന്ത്രിമാരുടെ സമ്മേളനം ചേരുന്നത്. പൗരന്മാര്‍, പ്രവാസികള്‍, രാജ്യം സന്ദര്‍ശിക്കുന്ന അതിഥികള്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്ക് കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കണം. ഇതിന് നഗരസഭകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് വിവിധ വിഷയങ്ങളില്‍ സമ്മേളനം ചര്‍ച്ച നടത്തും. ജിസിസി രാജ്യങ്ങളില്‍ എല്ലാ മേഖലകളിലും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുളള നിരന്തര നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സമ്മേളനം നടത്തുന്നത്.

ജിസിസി രാജ്യങ്ങള്‍ സംയുക്തമായി നടപ്പിലാക്കേണ്ട നഗര നവീകരണ പ്രവര്‍ത്തനങ്ങളുടെ തന്ത്രങ്ങളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്യും. യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുളള നഗരകാര്യ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ സൗദി നഗര, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഹൊഗെയ്ല്‍ അധ്യക്ഷത വഹിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top