Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന

റിയാദ്: സൗദിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിരീക്ഷിക്കാന്‍ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധ ശക്തമാക്കി. ഒരാഴ്ചക്കിടെ 3,846 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

പൂഴ്ത്തിവെയ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിന്റെ ഭാഗമായാണ് വാണിജ്യമന്ത്രാലയം രാജ്യ വ്യാപക പരിശോധന തുടരുന്നത്. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും പരിശോധന നടത്തുന്നുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന ചില്ലറ, മൊത്ത വിതരണ വ്യാപാര സ്ഥാപനങ്ങളിലാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയത്. നിയമ ലംഘകര്‍ക്കെതിരെ പിഴ ശിക്ഷ ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

നിത്യോപയോഗ സാധനങ്ങളില്‍പെട്ട 99,000 ഉല്‍പന്നങ്ങളുടെ വിലകള്‍ വാണിജ്യ മന്ത്രാലയം പരിശോധിച്ചു. ഉത്പ്പന്നങ്ങളുടെ ലഭ്യത, മത്സര ക്ഷമത എന്നിവക്കായി ബദല്‍ ഉത്പ്പന്നങ്ങള്‍ വിപണിയിലുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന.

അന്യായമായ വിലക്കയറ്റം തടയുന്നതിന് 266 നിത്യോപയോഗ സാധനങ്ങള്‍ ഇലക്‌ട്രോണിക് നെറ്റ്‌വര്‍ക് സംവിധാനം വഴി വാണിജ്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. നിയമ ലംഘകരെ സംബന്ധിച്ച വിവരങ്ങള്‍ 1900 എന്ന നമ്പറില്‍ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top