
റിയാദ്: നിര്‍മ്മിത ബുദ്ധിയുടെ അനന്ത സാധ്യതകള്‍ ചര്‍ച്ച ചെയ്ത ശില്പശാല ശ്രദ്ധേയമായി. റോബോട്ടുകളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം, ഉപയോഗം എന്നിവയും വിശകലനം ചെയ്തു. ഗള്‍ഫ് മലയാളി ഫെഡറേഷനും ടാല്‍റോപ്പും ചേര്‍ന്നാണ് ശില്പ സംഘടിപ്പിച്ചത്. മലാസ് ഡൂള്‍ ഇന്റെര്‍നാഷനല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ടാല്‍റോപ്പ് പ്രധിനിധികളായ സി.ടി.ഒ മഹാദേവ് രതീഷ്, ഐടി വൈസ് പ്രസിഡഡ് മുഹമ്മദ് സിയാദ് എന്നിവര്‍ നേതൃത്വം നല്‍കി.

ജി.എം.എഫ് നാഷനല്‍ സെക്രട്ടറി കെ.പി ഹരികൃഷ്ണന്‍ സ്വാഗതവും ഡോ.കെ.ആര്‍ ജയചന്ദ്രന്‍ ആമുഖ പ്രഭാഷണവും നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഷാജി മഠത്തില്‍അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ റാഫി പാങ്ങോട് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രോംപ്റ്റ് എഞ്ചിനീയറിംഗിലൂടെ എഐ ആപ്പുകളായ ChatGPT, Grok, Lovable എന്നിവ മികച്ച രീതിയില്‍ ഉപയോഗിക്കാനുളള പരിശീലനം, എഐയും റോബോട്ടിക്‌സും ടെക്‌നോളജിയിലും ഉണ്ടാക്കിയ മാറ്റങ്ങള്‍, ഉന്നത വിദ്യാഭ്യാസ രംഗത്തും വിവിധ തൊഴില്‍ മേഖലയിലും എഐ റോബോട്ടിക്‌സ് അനുബന്ധ സാധ്യതകള്‍ എന്നിവ ചര്‍ച്ച ചെയ്തു. അഞ്ചു മുതല്‍ പത്തുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു ശില്പശാല. രക്ഷിതാക്കളും പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് ടാല്‍റോപ്പ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.