
റിയാദ്: ഷിഫ മലയാളി സമാജം അംഗങ്ങള്‍ക്കുളള വിവിധ ധന സഹായങ്ങള്‍ വിതരണം ചെയ്തു. ഗ്ലാസ് കയറ്റിറക്കു ജോലിക്കിടെ പരിക്കേറ്റ് തുടര്‍ ചികിത്സക്ക് നാട്ടിലേയ്ക്കു പോകുന്ന കൊല്ലം പുനലൂര്‍ സ്വദേശി ബിനുവിന് അമ്പതിനായിരം രൂപ കൈമാറി. 58 വയസ്സ് പൂര്‍ത്തിയാക്കി പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്കു മടങ്ങുന്ന ചാത്തന്നൂര്‍ സ്വദേശി രാജു കുഞ്ഞുകുഞ്ഞു, പെണ്‍ മക്കളുടെ വിവാഹ സഹായ പദ്ധതി പ്രകാരം മലപ്പുറം സ്വദേശി അഷ്‌റഫ്, പാലക്കാട് സ്വദേശി ഹരികുമാര്‍ എന്നിവര്‍ക്കു ഒന്നര ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തു.

ചടങ്ങില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ സാബു പത്തടി, അശോകന്‍ ചാത്തന്നൂര്‍, മധുവര്‍ക്കല, മോഹനന്‍ കരുവാറ്റ, പ്രകാശ് ബാബു വടകര, ഉമ്മര്‍ അമാനത്ത്, ബിജു മടത്തറ, രതീഷ് നാരായണന്‍, ബാബു കണ്ണോത്ത്, സന്തോഷ് തിരുവല്ല, സുനില്‍ പൂവത്തിങ്കല്‍, ബിനീഷ്, ഉമ്മര്‍ പട്ടാമ്പി, രജീഷ് ആറളം, അനില്‍ കണ്ണൂര്‍, ഷാജിത്ത് ചോറോട്, ഹനീഫ കൂട്ടായി, റഹീം പറക്കോട്, ലിജോ ജോയ് എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ഷജീര്‍ കല്ലമ്പലം സ്വാഗതവും ട്രഷറര്‍ വര്‍ഗീസ് ആളുക്കാരന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.