
റിയാദ്: റീറ്റെയില്‍ വിതരണ രംഗത്ത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ഗ്രാന്റ് ഹൈപ്പറിന്റെ സൗദി അബ്യേയിലെ രണ്ടാമത് ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഫെബ്രുവരി 3 തിങ്കള്‍ വൈകീട്ട് 4.00ന് റിയാദ് സുല്‍ത്താന എക്‌സിറ്റ് 24ല്‍ അല്‍ സുവൈദി അല്‍ ആം സ്ട്രീറ്റിലാണ് പുതിയ ശാഖയുടെ ഉദ്ഘാടനം. സൗദി പൗരപ്രമുഖരും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഷരും സംബന്ധിക്കും.

പലചരക്ക്, ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികള്‍, ഹോട്ട് ഫുഡ്, ബേക്കറി, ഫാഷന്‍ റെഡിമെയ്ഡ്, ലൈഫ് സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഫുട്‌വെയര്‍, ലഗേജ്, സ്‌റ്റേഷനറി തുടങ്ങി എല്ലാ ശ്രേണികളിലുമുളള ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം ഗ്രാന്‍ഡ് ഹൈപ്പറില്‍ ലഭ്യമാണ്. 20,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ശാഖ സജ്ജീകരിച്ചിട്ടുളളത്. ഉദ്ഘാടനത്തോനെുബന്ധിച്ച് സ്‌പെഷ്യല്‍ ഓഫറുകളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നും ഗ്രാന്റ് ഹൈപ്പര്‍ മാനേജ്‌മെന്റ് അറിയിച്ചു.

രാജ്യാന്തര രംഗത്തെ പ്രമുഖ ഉത്പ്പാദകരില്‍ നിന്ന് നേരിട്ടാണ് ഗ്രാന്റ് ഹൈപ്പര്‍ ഉത്പ്പന്നങ്ങള്‍ ശേഖരിക്കുന്നത്. ഇതിനായി വിപുലമായ സോഴ്‌സിംഗ് കേന്ദ്രങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലക്കു ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിയും.

റിയാദിലെ മന്‍സൂറയില്‍ കഴിഞ്ഞ വര്‍ഷമാണ് ഗ്രാന്റ് ഹൈപ്പറിന്റെ പ്രഥമ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കൂടുതല്‍ ശാഖകള്‍ തുറക്കാനുളള ഒരുക്കത്തിലാണ്. റീറ്റെയില്‍ വിതരണ രംഗത്ത് ജിസിസിയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന തൊണ്ണൂറിലധികം ഗ്രാന്‍ഡ് ഹൈപ്പര്‍ ശാഖകുടെ പെരുമ അംഗീകരിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ചില്ലറ വിപണന രംഗത്തെ അനുഭവം പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ കഴിയുന്ന വിധമാണ് സ്‌റ്റോര്‍ സജ്ജമാക്കിയിട്ടുളളതെന്നും ഗ്രാന്റ് ഹൈപ്പര്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.