Sauditimesonline

kmcc logo
കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി രൂപീകരണം ജൂണ്‍ 20ന്

ഗ്രീന്‍ ക്ലബ് റക്രിയേഷന്‍ ഹൗസില്‍ പുതുതായി അഞ്ച് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍

റിയാദ: കെഎംസിസി പ്രവര്‍ത്തകരുടെ സഹകരണത്തോടെ എക്‌സിറ്റ് 18 ല്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ക്ലബ് റക്രിയേഷന്‍ ഹൗസില്‍ പുതുതായി അഞ്ച് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ കൂടി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട് നിര്‍വ്വഹിച്ചു. ആറ് കോര്‍ട്ടുകളോടെ കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ച ഗ്രീന്‍ ക്ലബ്ബില്‍ ഇപ്പോള്‍ പതിനൊന്ന് കോര്‍ട്ടുകള്‍ ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് കളിക്കാനായി തുറന്നു കൊടുത്തിട്ടുണ്ട്.

സി.പി. മുസ്തഫയുടെ നേതൃത്വത്തില്‍ കെഎംസിസി പ്രവര്‍ത്തകരാണ് പുതിയ സംരംഭത്തിന്റെ അണിയറ ശില്പികള്‍. ജീവകാരുണ്യ രംഗത്ത് പ്രവാസ ലോകത്ത് തുല്യതയില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന റിയാദ് കെഎംസിസി കലാ, കായിക രംഗത്തും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

പരിപാടിയില്‍ ഗ്രീന്‍ ക്ലബ് ചെയര്‍മാന്‍ സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഷാഹിദ് മാസ്റ്റര്‍ ,യു.പി മുസ്തഫ ,വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ധീഖ് തുവൂര്‍ ,മാധ്യമ പ്രവര്‍ത്തകരായ സുലൈമാന്‍ ഊരകം ,അക്ബര്‍ വേങ്ങാട് ,ഷംനാദ് കരുനാഗപ്പള്ളി ,ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസ് ,നൗഷാദ് ആലുവ ,സിദ്ധീഖ് കല്ലുപറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രീന്‍ ക്ലബ് സെക്രട്ടറി അബ്ദുറഹ്മാന്‍ ഫെറോക്ക് സ്വാഗതവും ,കണ്‍വീനര്‍ ജസീല മൂസ നന്ദിയും പറഞ്ഞു. മുഹമ്മദ് കണ്ടകൈ, റിയാസ് കുറ്റിയാടി ഷംസു പെരുമ്പട്ട, മുസ്തഫ വേളൂരാന്‍ ,ഉസ്മാന്‍ പരീദ് ,നജ്മുദ്ധീന്‍ മഞ്ഞളാം കുഴി ,അബൂബക്കര്‍,മന്‍സൂര്‍ അലി ,ഷാഹിദ് അറക്കല്‍ ,മുജീബ് പൂക്കോട്ടൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top