Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

ഒഐസിസി കൊല്ലം ജന. സെക്രട്ടറി ദമ്മാമില്‍ മരിച്ചു

ദമ്മാം: സാമൂഹിക പ്രവര്‍ത്തകനും ഒഐസിസി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷിബു ജോയ് (46) മരിച്ചു. കൊല്ലം ചിറ്റുമല സ്വദേശി കരീംതോട്ടുവ സ്വദേശിയാണ്. ദമ്മാം വെസ്‌കോസ കമ്പനി ജീവനക്കാരനാണ്. രാവിലെ ജോലി സ്ഥലത്തു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നു ദമ്മാം തദാവി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ഷിബു ജോയിയുടെ ആകസ്മിക വിയോഗം അിറഞ്ഞതോടെ ഒ.ഐ.സി.സി നേതാക്കള്‍ ആശുപത്രിയിലെത്തി.

ദമ്മാം ഒ.ഐ.സി.സി രൂപവത്കരണ കാലം മുതല്‍ സംഘടനയില്‍ സജീവമാണ്. കോണ്‍ഗ്രസ് ആശയ പ്രചാരണങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: സോണി. രണ്ട് മക്കളുണ്ട്.

മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുന്നതിന് ആവ്യമായ നിയമ നടപടികള്‍ക്ക് സാമൂഹികപ്രവര്‍ത്തകന്‍ നാസ് വക്കം രംഗത്തുണ്ട്. ഷിബു ജോയിയുടെ നിര്യാണത്തില്‍ കൊല്ലം ജില്ലാ ഒ.ഐ.സി.സി അനുശോചനം അറിയിച്ചു. മികച്ച സംഘാടകനും ജനാധിപത്യ മൂല്യങ്ങള്‍ക്കു വേണ്ടി നിലനിന്ദ കോണ്‍ഗ്രസ് പ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ ഒഐസിസി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top