Sauditimesonline

oicc 1
മാനവികതയുടെ മഹാ സംഗമം; ഒഐസിസി ഇഫ്താറില്‍ 'ഡ്രഗ്‌സ് വേണ്ട, ലൈഫ് മതി' ക്യാമ്പയിന്‍

സൗദി സ്ഥാപകദിനം: ഖോബാറില്‍ ലുലു വാക്കത്തോണ്‍

ദമ്മാം: സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വാക്കത്തോണ്‍-2025 സംഘടിപ്പിച്ചു. സുസ്ഥിര വികസനം ലക്ഷ്യമാക്കി അല്‍ഖോബാറിലെ ന്യു കോര്‍ണിഷിലായിരുന്നു പരിപാടി. കായിക മന്ത്രാലയത്തിന്റെയും ആല്‍ ഖോബര്‍ മുനിസിപ്പാലിറ്റിയുടേയും പിന്തുണയോടെ 3 കിലോ മീറ്റര്‍ വാക്കത്തോണില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ‘ഹാന്‍ഡി ക്രാഫ്റ്റ് സംരക്ഷിക്കുക’ എന്ന പ്രമേയത്തിലായിരുന്നു വാക്കത്തോണ്‍.

കായിക മന്ത്രാലയത്തിലെ താരിഖ് അല്‍ ഖത്താനി വാക്‌ത്തോണ്‍ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക റേസിംഗ് പിസ്‌റ്റോള്‍ ഷോട്ട് ഉപയോഗിച്ചാണ് ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. പരമ്പരാഗത അറബിക് നൃത്തമായ അര്‍ദാ, സീ ഷോ, സ്വേ പൂള്‍ ഡാന്‍സ് എന്നിവ അരങ്ങേറി.

സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടേയും ആര്‍പിഎംന്റെയും സഹകരണത്തോടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി. റേഡിയോ മിര്‍ച്ചി, ഫാദെന്‍ മീഡിയ, അല്‍യൗം എന്നീ മാധ്യമ പങ്കാളികളും പരിപാടിയ്ക്ക് കരുത്ത് നല്‍കി. ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ ഖദ്‌സിയയുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് സമൂഹത്തോടുള്ള പ്രതിബദ്ധത തുറന്നു കാട്ടുന്നതിനുള്ള വേദിയായി വാക്കത്തോണ്‍ മാറി. പങ്കെടുത്തവര്‍ക്കു ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗജന്യ ടിഷര്‍ട്ടുകള്‍, ക്യാപ്പുകള്‍, റിസ്റ്റ് ബാന്‍ഡ്, വെള്ളം, ഗുഡി ബാഗ് എന്നിവ വിതരണം ചെയ്തു.

‘ലുലു വാക്കത്തോണ്‍ ദൈനംദിന ജീവിതത്തില്‍ സുസ്ഥിരതയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനുള്ള വേദി ആണെന്നു ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. ലോകം സുസ്ഥിരമായ ഭാവിയിലേക്ക് നീങ്ങുമ്പോള്‍, അവബോധം വളര്‍ത്തുന്നതിനും പ്രവര്‍ത്തനത്തെ നയിക്കുന്നതിനും ലുലു പ്രതിജ്ഞാബദ്ധമാണ്. ഒരു സമൂഹമെന്ന നിലയില്‍ ഒന്നിക്കേണ്ടതിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കായി സുസ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെയും ആവശ്യകത ഓര്‍മ്മപ്പെടുത്തലായിപരിപാടി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ലുലു മാനേജ്‌മെന്റിലെ എക്‌സിക്യൂട്ടീവ് മാനേജരായ മുഹമ്മദ് അഹമ്മദ് അബ്ദുല്‍ ജലീല്‍ ബുബുശൈത്, അഡ്മിനിസ്‌ട്രേഷന്‍ മാനേജരായ സെയ്ദ് അല്‍ സുബൈ, കിഴക്കന്‍ പ്രവിശ്യയിലെ റീജിയണല്‍ മാനേജരായ മൊയിസ് നൂറുദ്ദീന്‍, മദ്ധ്യ പ്രവിശ്യയിലെ റീജിയണല്‍ ഡയറക്ടറായ ഹാതിം മുസ്തന്‍സിര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top