
റിയാദ്: പ്രവാസികള്‍ക്കൊപ്പം പൊതുയിടത്തും പാര്‍ലമെന്റിലും ഇടപെടുമെന്നു ഷാഫി പറമ്പില്‍ എംപി. പലപ്രശ്‌നങ്ങളും മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ്ചാപ്റ്റര്‍ പതിനൊന്നാം വാര്‍ഷികം ‘ഗാല നൈറ്റ്’ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

കൊയിലാണ്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തമമാണ്. ‘നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം’ എന്ന മുദ്രാവാക്യം ശരിയായരീതിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കൊയിലാണ്ടിക്കൂട്ടത്തിന്റെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും എംപി പറഞ്ഞു.

റിയാദ് ഉമ്മുല്‍ഹമാം ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് റാഷിദ് ദയ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ റാഫികൊയിലാണ്ടി കൂട്ടായ്മയെ പരിചയപ്പെടുത്തി. കൊയിലാണ്ടി ചാപ്റ്റര്‍ പ്രസിഡന്റ് റഷീദ് മൂടാടി, പുഷ്പരാജ്, നൗഷാദ് സിറ്റിഫഌവര്‍, പ്രഷീദ് ടികെ, മുബാറക്ക് എന്നിവര്‍ പ്രസംഗിച്ചു.

ടി പി മുസ്തഫ, സലീം കളക്കര, ഷംനാദ്കരുനാഗപ്പള്ളി, ടിഎം അഹമദ്‌കോയ, നൗഫല്‍ പി എന്നിവര്‍ സന്നിഹിതരായിരുന്നു. റിയാദ് ചാപ്റ്റര്‍ സെക്രട്ടറി നിബില്‍ ഇന്ദ്രനീലം സ്വാഗതം പറഞ്ഞു. ജൂനിയര്‍ എ ആര്‍ റഹ്മാന്‍ നിഖില്‍ പ്രഭ, ഗായിക പ്രിയ ബൈജു എന്നിവര്‍നയിച്ച സംഗീത വിരുന്നും നൃത്തനൃത്യങ്ങളും അരങ്ങേറി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.