Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

സൗദി റിയാലിന് ചിഹ്‌നം

റിയാദ്: സൗദി റിയാലിന്റെ ഔദ്യോഗിക ചിഹ്നത്തിന് അംഗീകാരം. പുതിയ ചിഹ്നത്തിന് ഭരണാധികാരി സല്‍മാന്‍ രാജാവ് ആണ് അംഗീകാരം നല്‍കിയത്. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സൗദി അറേബ്യയുടെ സാമ്പത്തിക സ്വത്വം അടയാളപ്പെടുത്തുന്നതാണ് പുതിയ ചിഹ്‌നം.ദേശീയത പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രധാനമാണ് കറന്‍സി. ജി20 രാജ്യങ്ങളുടെ സാമ്പത്തിക ചട്ടക്കൂടിനുള്ളില്‍ റിയാലിന്റെ പ്രധാന്യം ശക്തമാക്കുന്നതിന് ഔദ്യോഗിക ചിഹ്നം സഹായിക്കും.

സാംസ്‌കാരിക മന്ത്രാലയം, മാധ്യമ മന്ത്രാലയം, സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് മെട്രോളജി ഓര്‍ഗനൈസേഷന്‍ എന്നിവയുള്‍പ്പെടെ ചിഹ്നം വികസിപ്പിക്കുന്നതില്‍ പങ്കുവഹിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും സൗദി കേന്ദ്ര ബാങ്ക് നന്ദി അറിയിച്ചു. ഏറ്റവും ഉയര്‍ന്ന സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി വികസിപ്പിച്ചെടുത്ത സൗദി റിയാല്‍ ചിഹ്നം രാജ്യത്തിെന്റ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. അറബിക് കാലിഗ്രാഫിയില്‍നിന്ന് ഉരുത്തിരിഞ്ഞ രൂപകല്‍പ്പനയില്‍ ദേശീയ കറന്‍സിയായ ‘റിയാല്‍’ എന്ന് വായിച്ചെടുക്കാന്‍ സാധിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top