
റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ പതിനെട്ടാമത് വാര്‍ഷിക പൊതുയോഗംപുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം മുതിര്‍ന്ന അംഗം ബഷീര്‍ കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി ഇസ്ഹാഖ് ലൗവ്‌ഷോര്‍ (പ്രസിഡന്റ്), ഷിബു ഉസ്മാന്‍ (ജനറല്‍ സെക്രട്ടറി), സലിം തുണ്ടത്തില്‍ (ട്രഷറര്‍), കബീര്‍ മജീദ് (ജീവകാരുണ്യ കണ്‍വീനര്‍), ഷബീര്‍ വരിക്കപ്പള്ളി (പ്രോഗ്രാം കോഡിനേറ്റര്‍), സൈഫ് കൂട്ടുങ്കല്‍, രഞ്ജിത് കണ്ടല്ലൂര്‍ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ വാഹിദ്, ഫസല്‍ കണ്ടപ്പുറം (സെക്രട്ടറി), ഷംസുദ്ധീന്‍ ബഷീര്‍ (ജോ. ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. മുജീബ് കായംകുളം ചെയര്‍മാനായും സൈഫ് കായംകുളം, ഷാജി പി കെ, ഷൈജു നമ്പലശേരി, അഷ്‌റഫ് ഹമീദ്, സലിം പള്ളിയില്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്.

വിവിധ വിഭാഗം കണ്‍വീനറന്മാരായി കെ ജെ അബ്ദുല്‍ റഷീദ് (സ്‌കോളര്‍ഷിപ്), സമീര്‍ പിച്ചനാട്ട് (മീഡിയ ), സുധീര്‍ മൂടയില്‍ (ജോ.കണ്‍വീനര്‍, ജീവകാരുണ്യം) എന്നിവരെയും തെരെഞ്ഞെടുത്തു. നിര്‍വ്വാഹക സമിതി അംഗങ്ങളായി കനി ഇസ്ഹാഖ്, സുധിര്‍ മജീദ്, വിജയകുമാര്‍, ഷംസ് വടക്കേത്തലക്കല്‍, താജ് മോന്‍ഷറഫ്, നിസാം പെരിങ്ങാല, ഷാജഹാന്‍ മജീദ്, അല്‍ത്താഫ്, സുന്ദരന്‍ പെരിങ്ങാല,

നിറാഷ്, ബഷീര്‍ കോയിക്കലേത്ത്, നൗഷാദ് യാക്കൂബ്, സത്താര്‍ കണ്ടപ്പുറം, ദേവദാസ് ഈരിക്കല്‍, നിസാം ബഷീര്‍, റഷീദ് ചേരാവള്ളി, സുനീര്‍ കൊറ്റുകുളങ്ങര, അമീന്‍ ഇക്ബാല്‍, മിദ്‌ലാജ് വാളക്കോട്ട്, ഖൈസ്, ബിജു കണ്ടപ്പുറം എന്നിവരെയും തെരെഞ്ഞെടുത്തു. പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദിയായ ഫോര്‍ക്ക പ്രതിനിധികളായി സൈഫ് കൂട്ടുങ്കല്‍, ഷബീര്‍ വരിക്കപ്പള്ളി, സമീര്‍ പിച്ചനാട്ട് എന്നിവരെ നോമിനേറ്റ് ചെയ്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.