ദമ്മാം: ‘ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമോറോ’ പ്രമേയത്തില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഹെല്‍തോറിയം ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ദമ്മാം സിറ്റി സെക്ടര്‍ സഫ ക്ലിനിക്കില്‍ നടത്തിയ പരിപാടിയില്‍ ‘പ്രമേഹവും കിഡ്‌നി രോഗവും’ എന്ന വിഷയം ഡോ.ആശിഖ് അവതരിപ്പിച്ചു.
പ്രവാസികളില്‍ ജീവിതശൈലി രോഗങ്ങളുടെ നിരക്ക് കൂടുതലാണ്. കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും നടത്തിയാല്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഡോ. ആശിഖ് പറഞ്ഞു.
ലഘുലേഖ വിതരണം, നെഫ്രോട്ടിക് സര്‍വ്വേ എന്നിവ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ആരോഗ്യ സെമിനാര്‍ നടത്തിയത്. ഐസിഎഫ് സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി സക്കീറുദ്ദീന്‍ മന്നാനി അധ്യക്ഷത വഹിച്ചു. ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് സഫ്‌വ കോര്‍ഡിനേറ്റര്‍ അഹ്മദ് നിസാമി ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍സ് ദഅ്‌വ സെക്രട്ടറി ഹാരിസ് ജൗഹരി, ആര്‍ എസ് സി നാഷനല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍റഊഫ് പാലേരി, മുനീര്‍ തോട്ടട, റമളാന്‍ മുസ്ലിയാര്‍, ഹര്‍ഷദ് ഏടയന്നൂര്‍, ഹമീദ് വടകര എന്നിവര്‍ സംബന്ധിച്ചു. യൂനുസ്പറമ്പില്‍ പീടിക, സിദ്ദീഖ് സഖാഫി ഓമശ്ശേരി, ഫൈസല്‍ വെങ്ങാട്, സലീം സഖാഫി ചേലമ്പ്ര, മുസ്തഫ മുക്കോട്,അഹ്മദ് തോട്ടട, സഹീര്‍ പെരിന്തല്‍മണ്ണ എന്നിവര്‍ നേതൃത്വം നല്‍കി. അഷ്‌റഫ് ചാപ്പനങ്ങാടി സ്വാഗതവും അഷ്‌റഫ് ലത്വീഫി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.