ഇടയന്‍മാര്‍ക്ക് മരുഭൂമിയില്‍ വിരുന്നൊരുക്കി

റിയാദ്: മരുഭൂമിയില്‍ ആട്ടിടയന്‍മാര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി മലയാളി യൂവാക്കള്‍. സമീര്‍ വല്ലപ്പുഴയുടെ നേതൃത്വത്തില്‍ റിയാദ് തുമാമ മരുഭൂമിയില്‍ ഇടയന്‍മാര്‍ ഒത്തുചേരുന്ന കേന്ദ്രത്തിലാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്.

നഗരത്തില്‍ നിന്ന് നൂറ് കിലോ മീറ്റര്‍ അകലെ തുമാമ റോഡില്‍ നിന്ന് 40 കിലോമീറ്റര്‍ ഓഫ് റോഡില്‍ മരുഭൂമിയിലൂടെ സഞ്ചരിച്ചാണ് ഇടയന്‍മാരുടെ കേന്ദ്രത്തിലെത്തിയത്. മരുഭൂമിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍ ഒത്തുകൂടുന്ന സ്ഥലത്ത് സമൂഹ നോമ്പുതുറക്ക് പ്രത്യേകം സൗകര്യം ഒരുക്കുകയായിരുന്നു. ടെന്റില്‍ കഴിയുന്ന ഇടയന്‍മാരെ സമീര്‍ വല്ലപ്പുഴയുടെ നേതൃത്വത്തിലുളള സംഘം കഴിഞ്ഞ ദിവസം നേരിട്ടെത്തി ഇഫ്താറിന് ക്ഷണിച്ചിരുന്നു. ഇന്ത്യ, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍, എരിത്രിയ, സുഡാന്‍, സോമാലിയ എന്നിവിടങ്ങളില്‍ നിന്നുളള എണ്‍പതിലധികം ഇടയന്‍മാര്‍ വിരുന്നില്‍ പങ്കെടുത്തു. കിലോ മീറ്ററുകള്‍ മരുഭൂമിയിലൂടെ നടന്ന് ഇഫ്താറില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവവരുടെ ടെന്റുകളില്‍ വാഹനങ്ങളില്‍ ഭക്ഷണം എത്തിക്കുകയും ചെആ്തു.

മരുഭൂമിയിലെ മനുഷ്യ ജീവിതം അടുത്തറിയാനും അവരോട് ഐക്യപ്പെടാനുമാണ് ഇഫ്താര്‍ വിരുന്നൊരുക്കിയതെന്ന് സമീര്‍ വലപ്പുഴ സൗദിടൈംസിനോട് പറഞ്ഞു. ഏറ്റവും മികച്ച ഭക്ഷ്യ വിഭവങ്ങളൊരുക്കിയാണ് ഇടയന്‍മാരെ സത്ക്കരിച്ചത്. നഗരത്തിലെ ഏറ്റവും മുന്തിയ ഹോട്ടലില്‍ നിന്നാണ് ഇവര്‍ക്കാവശ്യമായ ഭക്ഷ്യ വിഭവങ്ങള്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply