![](https://sauditimesonline.com/wp-content/uploads/2020/03/RAIN-PIC.jpg)
റിയാദ്: സൗദിയിലെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട മഴ അന്തരീക്ഷ താപം ഗണ്യമായി കുറച്ചു. തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളിലും മിത ശീതകാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതേസമയം, കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
![](https://sauditimesonline.com/wp-content/uploads/2023/04/CITY-FLOWER-EID.jpg)
കനത്ത മഴയില്‍ പല സ്ഥലങ്ങളിലും വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. മദീനയില്‍ ഒട്ടകങ്ങളെ കൊണ്ടുപോയ വാഹനം മിറഞ്ഞു ഒട്ടകങ്ങള്‍ ചത്തു. ദവാദ്മിയില്‍ ശക്തമായ കാറ്റില്‍ല്‍ കാരവന്‍ ഒട്ടകങ്ങള്‍ക്കുമേല്‍ പതിച്ച് എട്ട് ഒട്ടകങ്ങള്‍ ചത്തു.
വരും ദിവസങ്ങളില്‍ മിതശീതകാലാവസ്ഥ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാലും നജ്‌റാന്‍, ജസാന്‍, അസീര്‍, ബഹ, മക്ക ദമാം, റിയാദ്, കാസിം മേഖലകളില്‍ സാമന്യം ശക്തമായ കാറ്റും ചാറ്റല്‍ മഴയും അനുഭവപ്പെടും. റിയാദില്‍ വാരാന്ത്യം വരെ അന്തരീക്ഷം മേഘാവൃതമായിരിക്കും.
![](https://sauditimesonline.com/wp-content/uploads/2023/03/abc-ST-01-ed.jpg)
റിയാദിലെ തുമാമയിലാണ് കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചത്, 22.4 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖയ്‌സൂമയില്‍ 33.8 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്.
ഞായര്‍ മുതല്‍ റമദാന്‍ അവസാനം വരെ സൗദിയിലെ എല്ലാ പ്രദേശങ്ങളിലും മഴയും മണല്‍ക്കാറ്റും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
![](https://sauditimesonline.com/wp-content/uploads/2022/03/BPL-COMFORT-27-03-22.jpg)