
റിയാദ്: ഖത്തീഫില്‍ ലൈസന്‍സില്ലാതെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്ത സ്ഥാപനത്തിനെതിരെ നടപടി. അനധികൃതമായി താമസ കേന്ദ്രത്തില്‍ നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതായും കണ്ടെത്തി.

ഓണ്‍ലൈനില്‍ വില്‍ക്കുന്ന അനധികൃത ഉല്‍പ്പന്നത്തിന്റെ ഉറവിടം സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ആണ് കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അതോറിറ്റി നടത്തിയ റെയ്ഡില്‍ ഉല്‍പ്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തു. സൗന്ദര്യവര്‍ദ്ധക വസ്തുക്ക നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്ന വെയര്‍ഹൗസും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയും ഡെലിവറി നടത്തുകയും ചെയ്യുന്നതിനുളള സൗകര്യങ്ങളും കണ്ടെത്തി.

വെയര്‍ഹൗസ്, പാര്‍പ്പിട കേന്ദ്രം, ഡെലിവറി കേന്ദ്രം എന്നിവ എസ്എഫ്ഡിഎ അടച്ചുപൂട്ടി. 3.65 ലക്ഷം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളുടെ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 34ന്റെയും അനുബന്ധ ചട്ടങ്ങളുടെയും ലംഘനത്തിന് 50 ലക്ഷം റിയാല്‍പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ശിക്ഷ ലഭിക്കാമെന്നും അധികൃതര്‍ പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.