റിയാദ്: 2030 ആകുന്നതോടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. 2024 ജൂലൈ ഒന്ന് മുതല്‍ ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യയെ പ്രഖ്യാപിച്ചു. ചൈനീസ് നഗരമായ ഷാങ്ഹായില്‍ നടന്ന ഐ.ടി.ബി പ്രദര്‍ശനത്തില്‍ അതിഥി രാഷ്ട്രമായി പങ്കെടുക്കുന്ന സൗദി അറേബ്യയാണ് ചൈനയ്ക്ക് അംഗീകൃത ഡെസ്റ്റിനേഷന്‍ പദവി (എ.ഡി.എസ്) നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിരവധി ഉന്നതതല ഉഭയകക്ഷി യോഗങ്ങളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. അതിനു ശേഷമാണ് സുപ്രധാന പ്രഖ്യാപനം നടന്നത്.
സൗദിയിലേക്ക് വിനോദസഞ്ചാരികളെ അയക്കുന്ന മൂന്നാമത്തെ വലിയ രാജ്യമാണ് ചൈന. ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യയെ ഉള്‍പ്പെടുത്തിയത് ഇരു രാജ്യങ്ങളുടെയും ടൂറിസം മേഖലകളില്‍ സുപ്രധാന ഘട്ടമാണെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.