ദുബൈ: ദുബൈയില്‍ ബഹുനില കെട്ടിട സമുച്ചയത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആരിഫ് അലി (29) ആണ് മരിച്ചത്. കാക്കാഴം ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ അബ്ദുല്‍ ഗഫൂറിന്റെ മകനാണ്. എയര്‍കണ്ടീഷന്‍ ടെക്‌നീഷ്യനായ ആരിഫ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു നിലംപതിച്ചാണ് മരിച്ചതെന്നാണു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അഞ്ച് മാസം മുമ്പാണ് ആരിഫ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു ദുബായിലെത്തിയത്. ഏതാനും മാസം മുമ്പാണ് പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.