Sauditimesonline

3 GREENGEN
പ്രകൃതി സംരക്ഷണം യുവത്വത്തിന്റെ ഉത്തരവാദിത്തം: ഫോക്കസ് സെമിനാര്‍

ഡിജിറ്റല്‍ സാങ്കേതിക വിദ്യാ രംഗത്ത് ഇന്ത്യാ-സൗദി സഹകരണം

റിയാദ്: ഡിജിറ്റല്‍ സാങ്കേതിക വിദ്യാ രംഗത്ത് ഇന്ത്യാ-സൗദി ഉഭയകക്ഷി സഹകരണത്തിന് ധാരണാ പത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്നതിനുളള കരാറിന്റെ രൂപരേഖക്കും അംഗീകാരം നല്‍കി.

ഡിജിറ്റല്‍ സാങ്കേതിക വിദ്യ, ഇലക്‌ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ നിര്‍മാണം എന്നീ രംഗങ്ങളില്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് കരാര്‍. ഇതിനുളള ധാരണാ പത്രം ഒപ്പുവെക്കാന്‍ കമ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

ധാരണാ പത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി ഇരു രാജ്യങ്ങളിലെയും മന്ത്രാലയങ്ങള്‍ കൂടുതല്‍ ചര്‍ച്ച നടത്തും. ഇതിനായി കമ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

കുറ്റവാളികളെ പരസ്പരം കൈമാറുന്നതിന് സൗദിയും ഇതര രാജ്യങ്ങളും തമ്മിലുളള കരാറിന്റെ രൂപ രേഖക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുസംബന്ധിച്ച് മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തി കരാര്‍ ഒപ്പുവെക്കുന്നതിന് ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തി. ഓണ്‍ലൈനില്‍ നടന്ന മന്ത്രാസഭാ തീരുമാനങ്ങള്‍ ആക്ടിംഗ് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. മാജിദ് അല്‍ ഖസബിയാണ് അറിയിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top