മലകളും കുന്നുകളും കീഴടക്കി ഭഗവാന്‍ ‘നയതന്ത്രം’

റിയാദ്: മലകളും കുന്നുകളും താഴ്‌വരകളും താണ്ടി 50 കിലോ മീറ്റര്‍ അതിദൂര ഓട്ട മത്സരത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് നേട്ടം. തുവൈഖ് ട്രയല്‍ റേസ് മത്സരത്തിലാണ് റിയാദ് ഇന്ത്യന്‍ എംബസിയിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്കന്റ് സെക്രട്ടറി ഭഗവാന്‍ സഹായ് മീന ഫിനിഫ് ചെയ്തത്. 116 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 6 മണിക്കൂര്‍ 22 സെക്കന്റ് സമയത്തില്‍ 37-ാം സ്ഥാനക്കാരനായാണ് ഭഗവാന്റെ നേട്ടം.

40-49 ഏജ് ഗ്രൂപ്പിലാണ് ഭഗവാന്‍ മത്സരിച്ചത്. പ്രതികൂല കാലാവസ്ഥയും ദുര്‍ഘട പാതകളും അപരിചിത കുന്നുകളും താണ്ടിക്കയറുക ളളുപ്പമല്ല. ഈ വെല്ലുവിളികളെ അതിജയിക്കാന്‍ കഴിഞ്ഞതാണ് ദീര്‍ഘദൂര ഓട്ടം ഹോബിയാക്കിയ ഭഗവാന് തുണയായത്. ഇന്ത്യക്കകത്തും പുറത്തും നേരത്തെയും ഭഗവാന്‍ നിരവധി മത്സരങ്ങളില്‍ കരുത്ത് തെളിയിച്ചിട്ടുണ്ട്.

2019ല്‍ ആരംഭിച്ച തുവൈഖ് ട്രയല്‍ റേസിന്റെ മൂന്നാം പതിപ്പാണ് അരങ്ങേറിയത്. സഹനശക്തി ആവശ്യമുളളതും സാഹസികവുമായ ഓട്ടമത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് റേസ് അറേബ്യ ആണ് തുവൈഖ് റേസ് സംഘടിപ്പിച്ചത്. വ്യക്തികളും സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രതിനിധികളുമാണ് മത്സരത്തില്‍ പങ്കെടുത്തത്.

Leave a Reply