Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

അലവി നരിപറ്റയ്ക്ക് മാപ്പിള കലാ അക്കാദമി സ്വീകരണം

റിയാദ്: കേരള മാപ്പള കലാ അക്കാദമി റിയാദ് ചാപ്റ്റര്‍ സ്ഥാപക അംഗം അലവി നരിപ്പറ്റയ്ക്ക് സ്വീകരണം നല്‍കി. മുന്‍ ഭാരവാഹികളും ഗായകരുമായ മൂസ പട്ട, സക്കീര്‍ മണ്ണാര്‍മല എന്നിവര്‍ക്കും സ്വീകരണം നല്‍കി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇവര്‍ ഹ്രസ്വ സന്ദര്‍ശനാര്‍ഥം കഴിഞ്ഞ ദിവസം റിയാദിലെത്തിയ വേളയില്‍ മാപ്പിള കലാ അക്കാദമിയാണ് സ്വീകരണം ഒരുക്കിയത്.

പരയിപാടി ഇസ്മായില്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജലീല്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. ഗായകനും തബലിസ്റ്റുമായ ഇബ്രാഹിം സിപി വെളിയംങ്കോട് പൊന്നാട അണിയിച്ചു. ഗായകന്‍ മൂസ പട്ടയെ കൈരളി റിയാദ് റിപ്പോര്‍ട്ടര്‍ ഷെമീര്‍ ബാബുവും സക്കീര്‍ മണ്ണാര്‍മലയെ നൈറ്റിംഗല്‍ പ്രസിഡന്റ് അലവി മഞ്ചേരിയും പൊന്നാട അണിയിച്ചു.

അസൈനാര്‍ വണ്ടൂര്‍, കബീര്‍ കാടന്‍സ്, ജഇ മജീദ്, സലാം പാലക്കാട്, മജീദ്, ഹംസ നാദം, ജാഫര്‍ കല്ലടിക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാപ്പിള പാട്ട് ഗായിക ഹസീന കൊടുവള്ളി നയിച്ച ഗാനമേളയില്‍ സത്താര്‍ മാവൂര്‍, തസ്‌നിം റിയാസ്, ഷെമീര്‍ ബാബു ഫറോക്ക്, അക്ഷയ് സുധീര്‍, മുഹമ്മദ് ഇഷാന്‍ മനാഫ്, ഹസ്‌ന സലാം, മനാഫ് ബേപ്പൂര്‍, അഞ്ജലി സുധീര്‍, ഷെമീറ കാടന്‍സ്, ഫിദ കബീര്‍, മസൂദ് കണ്ണൂര്‍, മനാഫ് പാടൂര്‍, ഫഹീമ കബീര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു

സെക്രട്ടറി ഇസ്മായില്‍ കരോളം സ്വാഗതം പറഞ്ഞു. ഷംസീര്‍ അട്ടപ്പാടി, അന്‍സാര്‍ മഞ്ചേരി, മുനീര്‍ കുനിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top