
റിയാദ്: ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് ഇന്ത്യന്‍ എംബസി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി എംബസി ഉദ്യോഗസ്ഥര്‍ സൗദി സിവില്‍ ഏവിയേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം സൗദി അറേബ്യ ഭാഗികമായി പുനരാരംഭിച്ചെങ്കിലും ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മഷിന്‍ എന്‍ റാം പ്രസാദിന്റെ നേതൃത്വത്തില്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആസ്ഥാനത്ത് ചര്‍ച്ച നടത്തിയത്. അതോറിറ്റി അസിസ്റ്റന്റ് ചെയര്‍മാന്‍ ഡോ. ബദര്‍ അല്‍ സഗ്‌രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എംബസി പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അസിം അന്‍വറും സന്നിഹിതനായിരുന്നു.

സൗദിയില്‍ നിന്നു ഇന്ത്യയിലേക്കു വിമാന സര്‍വീസ് ഉണ്ടെങ്കിലും ഇന്ത്യയില്‍ നിന്നു സര്‍വീസ് ആരംഭിക്കുന്നതിന് എയര്‍ ബബ്ള്‍ കരാറിന്റെ സാധ്യതയും ചര്‍ച്ച ചെയ്തു. എത്രയും വേഗം വിമാന സര്‍വീസ് ആരംഭിക്കുന്നതിനുളള ശ്രമാണ് തുടരുന്നത്. വിമാന സര്‍വീസ് ആരംഭിക്കുന്നതിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയും ആവശ്യമാണ്. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എംബസി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
