Sauditimesonline

sahitha
'കലാലയം' പുരസ്‌കാരം: പ്രവാസി മലയാളികള്‍ക്ക് കഥ, കവിത മത്സരം

നവതരംഗത്തിന് തിരശ്ശീലവീണു; ഗോദാര്‍ദ് ലോകത്തോട് പറഞ്ഞത്

അബ്ദുല്‍ ബാരിഷ്

വ്യഖ്യാത ചലചിത്ര കാരന്‍ ഴാങ്ങ് ലുക് ഗോദാര്‍ദ് വിടവാങ്ങി. ഫ്രഞ്ച് നവതരംഗ സിനിമകളുടെ അമരക്കാരന്‍ 91-ാം വയസ്സിലാണ് വിടപറഞ്ഞത്. 1950-60 കാലഘട്ടത്തില്‍ ലോക സിനിമാ ധാരയെ വിപ്ലവകരമായി മാറ്റിയ ചലചിത്ര നിരൂപകന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍, തീരകഥാകൃത്ത്, ചായാഗ്രാഹകന്‍ തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും തന്റെതായ ഇടം അടയാള പ്പെടുത്താന്‍ ഗോദാര്‍ദിന് കഴിഞ്ഞു.

സിനിമ വെറുമൊരു കഥയായല്ല അദ്ദഹം കണ്ടത്. രാഷ്ട്രീയ സിനിമകളായിരുന്നു ഏറെയും. ധാരളം വായിച്ചിരുന്ന അദ്ദേഹത്തിന്റെ സിനിമകളില്‍ മാര്‍ക്‌സിസം, എക്‌സിസ്‌റ്റെന്‍സലിസം (അസ്തിത്വവാദം) പോലെയുള്ള ആശയസംഹിതകള്‍ സിനിമാ എന്ന മാധ്യമത്തിലൂടെ അദ്ദേഹം സംവദിച്ചു. ആദ്യ കാല സിനിമകളില്‍ ചൈനയെ ഉന്നതമായ സ്ഥാനത്ത് കണ്ടിരുന്ന അദ്ദേഹം പിന്നീട് നിലപാടില്‍ മാറ്റം വരുത്തി.

വീക് എന്റ് സിനിമയിലെ ദൃശ്യം

ബ്രത് ലസ്, കണ്ടംപ്ട്, വീക്കെന്റ്, മൈ ലൈഫ് ടു ലീവ്, എ വുമണ്‍ ഈസ് വുമണ്‍, കിംങ്ങ് ലിയര്‍ തുടങ്ങിയവയാണ് ക്ലാസിക്ക് സിനിമകള്‍. ഗതാഗത കുരുക്കിന്റെ നേര്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്ന ഏഴര മിനുട്ടിലധികം ദൈര്‍ഘ്യമുളള വീക്കെന്റ് സിനിമയിലെ രംഗങ്ങള്‍ വിശ്വപ്രസിദ്ധമാണ്. ഒറ്റ ഷോട്ടില്‍ ഷൂട് ചെയ്തു എന്നതാണ് ഇതിന്റെ പ്രത്യേകത. ആുനൈറ്റഡ് സ്‌റ്റേസിനെ എന്തിനാണ് അമേരിക്ക എന്നു വിളിക്കുന്നത് എന്ന് തുടങ്ങി സിനിമയില്‍ ധാരാളം രാഷ്ട്രീയ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. മാര്‍ക്‌സിന്റെയും കൊക്കകോളയുടെയും കാലമാണിതെന്ന പ്രസ്ഥാവനയിലൂടെ ജീവിച്ചിരുന്ന കാലത്തെ കൃത്യമായി വീക്ക്എന്റില്‍ വരച്ചു കാണിക്കുന്നു. സിനിമയെയും ജീവിതത്തെയും സ്‌നേഹിച്ച അദ്ദേഹം പരമ്പരാഗത ഹോളിവുഡ് സിനിമകളോട് കടുത്ത അമര്‍ഷവും അകലവും പങ്ക് വെച്ചിരുന്നു. നിലവിലുള്ള സിനമയെ സംബന്ധിച്ച വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് അദ്ദേഹത്തിന് സ്വിസ്സര്‍ലാന്‍ഡിലേക്ക് താമാസം മാറി. യുദ്ധനന്തരം ഫ്രഞ്ച് ജനതയുടെ സംസ്‌കാരങ്ങള്‍ വരച്ച് കാണിക്കുന്ന സിനിമകള്‍ അദ്ദേഹത്തെ ജനകീയനാക്കി. തന്റെ സിനിമകളില്‍ പ്രത്യേകമായ നിയമങ്ങളില്ല എന്നത് ഗൗരവത്തില്‍ പ്രേക്ഷകനോട് പറയാന്‍ ശ്രമിക്കുന്ന ആഖ്യാനങ്ങള്‍ അദ്ദെഹത്തിന്റെ സിനിമകളില്‍ കാണാന്‍ കഴിയും. 1960 കളിലെ ബ്രത് ലസ്സ് [BreathLess], അത്തരത്തിലുള്ള മികച്ച സിനിമയാണ്. ഇന്റലക്ച്വല്‍, സൈക്കോളജിക്കല്‍ വഴിയിലൂടെ കഥ പറയുന്ന ഈ സിനിമയുടെ ഭാഷ കാഴ്ചക്കാരോട് നേരിട്ട് സംസാരിക്കുന്ന രീതിയിലാണ്. ഭാഷ, ക്യാമറ, സ്റ്റുഡിയോ സിസ്റ്റം, തുടങ്ങി സാങ്കേതികവിദ്യയുടെ മാറ്റങ്ങളുടെ തുടക്കം ബ്രത് ലസ്സില്‍ കാണാന്‍ സാധിക്കും. ചെറിയ സംസാര ശൈലിയില്‍ പുതിയ ചിന്തകളിലേക്കു വഴി തുറക്കുന്ന ക്യാരക്ടറുകള്‍ സിനിമയെ കൂടുതല്‍ ആകര്‍ഷണീയമാക്കി.

മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ക്യാമറ ഉറപ്പിച്ചു നിര്‍ത്തുന്ന ചലച്ചിത്രകാരനായിരുന്നു. അവതരണ രീതിയുടെ സവിശേഷതകള്‍ കൊണ്ട് ലഘുവായ കഥകളെ അവിസ്മരണീയമാക്കുന്ന സിനിമാ ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ ക്ലാസിക്ക്, റൊമാന്റിക്ക്, ഫിലോസഫിക്കല്‍ മൂവ്‌മെന്റുകളായിരുന്നു ഓരോ സിനിമകളും.

മാനവിക വാദി യെന്നതിനപ്പുറം മാര്‍ക്‌സിസ്റ്റ് ശൈലിയില്‍ സിനിമകളെ കണ്ട വ്യക്തിയാണ്. 1980 ല്‍ സിനിമയില്‍ സജീവമായി. ലോക സിനിമ അനലോഗില്‍ നിന്നും ഡിജിറ്റലിലേക്ക് മാറിയ സന്ദര്‍ഭത്തില്‍ 2018 ല്‍ അദ്ദേഹം നിര്‍മ്മിച്ച സിനിമയാണ് ഫിലിമെ സോഷ്യലിസ്റ്റ്, ഗുഡ് ബൈ ലാംഗ്വാജ് എന്നിവ. 1930 ല്‍ ജനിച്ച ഴാങ്ങ് ലുക് ഗോദാര്‍ദ് അന്‍പതിലധികം സിനിമകള്‍ രൂപകല്പന ചെയ്ത അക്ഷീണനായ സിനിമാ പ്രവര്‍ത്തകനായിരുന്നു. നിലവിലുണ്ടായിരുന്ന സിനിമകളെ സംബന്ധിച്ച് വിമര്‍ശനം ഉന്നയിക്കുകയും, വിമര്‍ശനങ്ങളെ വിമര്‍ശിക്കുകയും ചെയ്തിരുന്ന അദ്ദഹം ഹാന്‍സി ലൂക്കോസ് എന്ന പേരില്‍ ചലചിത്ര നിരൂപണങ്ങളും എഴുതിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top