ഉംറ തീര്‍ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ

റിയാദ്: വിദേശ ഉംറ തീര്‍ഥാടകരുടെ വിമാനം റദ്ദാക്കിയാല്‍ നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം. ഉംറ വിസ ഫീസ് നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യ സന്ദര്‍ശിക്കുന്ന വിദേശ ഉംറ തീര്‍ഥാടകരില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുളളത്. കഴിഞ്ഞ വര്‍ഷം 2.36 ലക്ഷം തീര്‍ഥാടകരാണ് ഉംറ നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്ന് എത്തിയത്. അതുകൊണ്ടുതന്നെ ഉംറ വിസയോടൊപ്പം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും.

ഒരു ലക്ഷം റിയാല്‍ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഉംറ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് ലഭിക്കുന്നത്. അടിയന്തിര ചികിത്സ, വാഹനാപകടം, മരണം, ഫ്‌ളൈറ്റ് റദ്ദാക്കുക, യാത്ര വൈകുക എന്നിവയെല്ലാം ഉള്‍പ്പെടുന്ന സമഗ്ര ഇന്‍ഷുറന്‍സാണ് ഉംറ തീര്‍ഥാടകര്‍ക്ക് ലഭിക്കും. ഉംറ തീര്‍ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. തീര്‍ഥാടകര്‍ക്ക് ഉംറ സര്‍വീസ് സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.

 

Leave a Reply