Sauditimesonline

vanitha league ed
അടച്ചിട്ട ചുവരുകള്‍ക്കുള്ളില്‍ അടഞ്ഞിരിക്കേണ്ടവരല്ല സ്ത്രീകള്‍

ഇസ്‌ലാഹി സെന്റര്‍ ഫാമിലി മീറ്റും മദ്രസ ഫെസ്റ്റും

റിയാദ്: വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ എന്ന പ്രമേയത്തില്‍ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തിവരുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ഫാമിലി മീറ്റും മദ്രസ ഫെസ്റ്റും സംഘടിപ്പിച്ചു. എക്‌സിറ്റ് 18 സ്വലാഹിയ വിശ്രമ കേന്ദ്രത്തിഫ നടന്ന പരിപാടിയില്‍ ദാറുല്‍ ഖുര്‍ആന്‍ മദ്രസാ വിദ്യാര്‍ത്ഥികളുടെ വര്‍ണാഭമായ സര്‍ഗവിരുന്നും അരങ്ങേറി.

വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച വിവിധ പരിപാടികളില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. മദ്രസ ഫെസ്റ്റ് ദാറുല്‍ ഖുര്‍ആന്‍ മദ്രസ പ്രിന്‍സിപ്പാള്‍ സലീം ചാലിയം ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന സമാപന സംഗമത്തില്‍ ദമ്മാം ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ മുനീര്‍ ഹാദി മുഖ്യ പ്രഭാഷണം നടത്തി. ഐഹിക ലോകം പാരത്രിക വിജയത്തിന് വഴിയൊരുക്കേണ്ട ഇടമാണ്. അതുകൊണ്ട് ഐഹിക ജീവിതത്തെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

ജുമുഅ ഖുത്തുബക്ക് സഹ്ല്‍ ഹാദി നേതൃത്വം നല്‍കി. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റിയാദ് പ്രസിഡന്റ് സിറാജ് തയ്യില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജഹാന്‍ ചളവറ സ്വാഗതവും ജബ്ബാര്‍ പാലത്തിങ്കല്‍ നന്ദിയും പറഞ്ഞു.

https://sauditimesonline.com/qsm_quiz/part-2/
റിഫ-നെസ്‌റ്റോ-സൗദിടൈംസ് ലോക കപ്പ് ഫുട്‌ബോള്‍ ക്വിസ് രണ്ടാം ഘട്ടം ആരംഭിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക.

കുട്ടികളുടെ കലാപരിപാടികള്‍ക്ക് മദ്രസ വൈസ് പ്രിന്‍സിപ്പാള്‍ സഹ്ല്‍ ഹാദി, അധ്യാപകരായ കമറുന്നീസ ടീച്ചര്‍, സജ്‌ന ടീച്ചര്‍, ആമിന ജുമാന ടീച്ചര്‍, മാഷിദ ടീച്ചര്‍, ജാസ്മിന്‍ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top