റിയാദ്: കുട്ടികളും സ്ത്രീകളുമടക്കം നിരപരാധികളായ ആയിരക്കണക്കിന് ഫലസ്തീനിയന്‍ സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ ഭീകരത കിരാതവും അപലപനീയവുമാണെന്ന് മുസ്ലീം യൂത്ത്‌ലീഗ് ദേശീയ എക്‌സിക്യുട്ടീവ് അംഗം ആഷിഖ് ചെലവൂര്‍. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ മനസ്ലിലാക്കി അടിച്ചമര്‍ത്തപ്പെട്ടവന്റെ കൂടെ നിലകൊള്ളാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറാവണം. സ്വന്തം നാട്ടില്‍ ജീവിത സൗകര്യം നിഷേധിക്കപ്പെടുകയും രണ്ടാം പൗരന്‍മാരായി ജീവിക്കേണ്ടി വരികയും ചെയ്യുന്ന ഫലസ്തീനി ജനതയുടെ പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്രായേല്‍ ഭീകരരുടെ ആധുനിക യന്ത്രസംവിധാനങ്ങള്‍ക്ക് മുമ്പില്‍ വിശ്വാസവും ഇഛാശക്തിയും ഉപയോഗിച്ച് നേരിടും. എന്ത്‌വില കൊടുത്തും ഫലസ്തീന്റെ മണ്ണ് സംരക്ഷിക്കുക തന്നെ ചെയ്യുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജനതയും ഗാന്ധിജിയും നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയോടൊപ്പമായിരുന്നു. മുസ്ലീംലീഗ് പാര്‍ട്ടി മനുഷ്യത്വം നിരാകരിക്കപ്പെടുന്ന ഫലസ്തീന്‍ ജനതയുടെ കൂടെയായിരുന്നു എന്നതിന്റെ തെളിവാണ് ഇ. അഹമ്മദ് സാഹിബിന്റെ ഇടപെടലിലൂടെ നാം കണ്ടത്. ഫലസ്തീന്‍ ജനത എന്നും ഇന്ത്യയെ നോക്കി കണ്ടത് ഇ. അഹമ്മദ് എന്ന നേതാവിലൂടെയായിരുന്നു. യു.എന്നിലും ഇന്ത്യന്‍ പാര്‍ലമെന്റിലും ഫലസ്തീന്‍ ജനതയുടെ ശബ്ദമായി ഇ.അഹമ്മദ് മാറി. ഫലസ്തീന്‍ ജനത അനുഭവിച്ച് കൊണ്ടിരിക്കുന്ന പീഢനങ്ങള്‍ക്ക് താക്കീതായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് കോഴിക്കോട് സംഘടിപ്പിച്ച ബഹുജന റാലി ലോക ശ്രദ്ധയാര്‍ജ്ജിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ കെഎംസിസി പ്രസിഡന്റ് നജീബ് നെല്ലാങ്കണ്ടി അധ്യക്ഷത വഹിച്ചു.
റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് , കുറ്റിയാടി മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍ ചുണ്ടയില്‍ മൊയ്തു ഹാജി, കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് ഹാജി മൂത്താട്ട്, അക്ബര്‍ വേങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. ഹനീഫ മൂര്‍ഖനാട്, റിയാസ് കോറോത്ത്, സിദ്ധീഖ് കൂറുളി എന്നിവര്‍ നേതാക്കള്‍ക്ക് ഹാരാര്‍പ്പണം നടത്തി. ബഷീര്‍ ഫൈസി പ്രാര്‍ത്ഥന സദസ്സിന് നേത്യത്വം നല്‍കി.
ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഫറോക്ക് സ്വാഗതവും ട്രഷറര്‍ ജാഫര്‍സാദിഖ് പുത്തൂര്‍മഠം നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ ലത്തീഫ് മടവൂര്‍, റഷീദ് പടിയങ്ങല്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.