കേളിയുടെ സഹായ ഹസ്തം; തിരുവണ്ണാമലൈ സ്വദേശി നാടണഞ്ഞു

റിയാദ്: സ്‌പോണ്‍സര്‍ മരിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശി ബാലമുരുഗന് കേളി കലാസാംസകാരിക വേദി തുണയായി. നാലുവര്‍ഷമായി റിയാദിലെ ഫാത്തിമ സഹറയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാലുമാസം മുമ്പ് സ്‌പോണ്‍സര്‍ മരിച്ചതോടെ ബാലമുരുഗന്റെ ജീവിതം പ്രതിസന്ധിയിലാക്കി. മക്കള്‍ ഇല്ലാത്ത സ്‌പോണ്‍സറുടെ രണ്ട് സഹോദരിമാരാണ് പിന്നീട് കാര്യങ്ങള്‍ നോക്കിയിരുന്നത്.

ബാലമുരുഗന് ജോലി നല്‍കുന്നതിനോ, രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് അയക്കുന്നതിനോ സ്‌പോണ്‍സറുടെ ബന്ധുക്കളോ മറ്റോ തയ്യാറായില്ല. മാത്രമല്ല സ്‌പോണ്‍സറുടെ കൈവശമുണ്ടായിരുന്ന പാസ്സ്‌പോര്‍ട്ട് പോലും തിരികെ നല്‍കിയില്ല.

ഭക്ഷണവും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ ബാലമുരുഗന്‍ സഹായം തേടി കേളിയെ സമീപിക്കുകയായിരുന്നു. മലാസ് ഏരിയ ജീവകാരുണ്യ വിഭാഗം എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചു. താമസ സൗകാര്യങ്ങളും ഭക്ഷണവും സുഹൃത്തുക്കള്‍ നല്‍കി. മടക്ക യാത്രക്കുള്ള ടിക്കറ്റു കേളി കേന്ദ്ര കമ്മറ്റി നല്‍കി. കേളി മലാസ് ഏരിയ ഏരിയ ആക്ടിങ് പ്രസിഡന്റ് മുകുന്ദന്റെ സാന്നിധ്യത്തില്‍ മലാസ് ജീവകാരുണ്യ വിഭാഗം ഏരിയാ കണ്‍വീനര്‍ പിഎന്‍എം റഫീഖ് ബാലമുരുഗന് ടിക്കറ്റും യാത്രാരേഖകളും കൈമാറി. പ്രതിസന്ധിയില്‍ തന്നോടൊപ്പം നിന്ന കേളി പ്രവര്‍ത്തകര്‍ക്ക് ബാലമുരുഗന്‍ നന്ദി പറഞ്ഞു.

Leave a Reply