
റിയാദ്: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ അബ്ദുല്ല വിവാഹിതനായി. സൗദി യുവതി ആര്‍ക്കിടെക്റ്റായ റജ്‌വ അല്‍ സെയ്ഫ് ആണ് വധു. ആഡംബര വിവാഹത്തന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

വിവാഹ ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. രാജകീയ വിവാഹങ്ങള്‍ നടക്കുന്ന സഹ്‌റാന്‍ പാലസിലായിരുന്നു വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളും അതിഥികളും വധുവരന്‍മാരെ കെട്ടാരത്തിലേക്ക് ആനയിച്ചു.

വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് എലഗന്റ് വസ്ത്രമണിഞ്ഞാണ് റാജ്‌വ എത്തിയത്. മിലിട്ടറി യൂണിഫോമിലായിരുന്നു ഇരുപത്തിയെട്ടുകാരനായ ഹുസൈന്‍ അബ്ദുല്ല്. യുഎസ് പ്രഥമവനിത ജില്‍ ബൈഡന്‍, ബ്രിട്ടന്‍ രാജകുമാരന്‍ വില്യം, വെയ്ല്‍സ് രാജകുമാരി കെയ്റ്റ് മിഡില്‍ടണ്‍ എന്നിവരുള്‍പ്പെടെ ഉള്‍പ്പെടെ 140തിലധികം പ്രമുഖര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
