
റിയാദ്: സാമൂഹിക പ്രവര്‍ത്തക സിന്ധു ഷാജിക്ക് കേളി കുടുംബ വേദി യാത്രയയപ്പ് നല്‍കി. കേളി വനിതാ വേദി സെക്രട്ടറി, കുടുംബവേദി കോ ഓര്‍ഡിനേറ്റര്‍, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവാസി സമൂഹത്തിനിടയില്‍ സജീവ സാന്നിധ്യമായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ സിന്ധു ഷാജി 25 വര്‍ഷമായി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ (ശുമേസി ഹോസ്പിറ്റല്‍) സ്റ്റാഫ് നഴ്‌സ് ആണ്.

അല്‍ വലീദ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയപ്പില്‍ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം വിജില ബിജു ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് പ്രിയവിനോദ് അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി രക്ഷാധികാരി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ്,

കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍, വൈസ് പ്രസിഡണ്ട് സുകേഷ് കുമാര്‍, ജോയിന്റ് ട്രഷറര്‍ ഷിനി നസിര്‍, സെക്രട്ടറിയേറ്റ് അംഗം ജയരാജ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍, കേളി ജോയിന്റ് സെക്രട്ടറി സുനില്‍ മലാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സീബ കൂവോട് സ്വാഗതം പറഞ്ഞു. പ്രിയവിനോദ് സിന്ധു ഷാജിക്ക് ഉപഹാരം സമ്മാനിച്ചു. യാത്രയയപ്പിന് സിന്ധു ഷാജി നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
