ദമ്മാം: കലാലയം സാംസ്‌കാരിക വേദി ദമ്മാം സോണിന് കീഴിലുള്ള മദ്‌റസകളില്‍ സാഹിത്യ മത്സരങ്ങള്‍ക്ക് പ്രൗഢ സമാപനം. മദീനതുല്‍ ഉമ്മാല്‍, അല്‍ ബാദിയ, അല്‍ റബീഅ, റഹീമ സെക്ടര്‍ മത്സരങ്ങളാണ് സമാപിച്ചത്.
ഒക്ടോബര്‍ 13ന് ഫൈസലിയയില്‍ നടക്കുന്ന സോണ്‍ സാഹിത്യോത്സവിന് മുന്നോടിയായിട്ടാണ് പ്രാദേശിക അടിസ്ഥാനത്തില്‍ സെക്ടര്‍ മത്സരങ്ങള്‍. യൂനിറ്റ് സാഹിത്യോത്സവ് വിജയികള്‍ക്കാണ് സെക്ടറില്‍ പങ്കെടുക്കും. സോണ്‍ ജേതാക്കള്‍ മാറ്റുരക്കുന്ന നാഷനല്‍ തല സാഹിത്യോത്സവ് ഇത്തവണ ദമ്മാമില്‍ അരങ്ങേറും.
അദാമയിലെ റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മദീനതുല്‍ ഉമ്മാല്‍ സാഹിത്യോത്സവില്‍ സമാപന സമ്മേളനം അബ്ദുല്‍ ബാരി നദ്‌വി ഉദ്ഘാടനം ചെയ്തു. സയ്യിദ് സഫ്വാന്‍ തങ്ങള്‍, ലുഖ്മാന്‍ വിളത്തൂര്‍, മുനീര്‍ തോട്ടട, സലിം ഓലപ്പീടിക, അന്‍വര്‍ തഴവ, അനസ് പാപ്പളി, റിയാസ് സഖാഫി തുടങ്ങിയവര്‍ ആശംസകളറിയിച്ചു. മത്സര പരിപാടികളില്‍ നസൃയ യൂനിറ്റ് ഒന്നാം സ്ഥാനവും കൂജ പാര്‍ക്ക് രണ്ടാം സ്ഥാനവും നേടി.
ദാര്‍ അസ്സിഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അല്‍ ബാദിയ സെക്ടര്‍ സാഹിത്യോത്സവില്‍ ജലവിയ യൂനിറ്റ് ഒന്നാം സ്ഥാനവും ജമിഈന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മജീദ് ചങ്ങനാശേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്തഫ മാസ്റ്റര്‍ മുക്കൂട്, ജാഫര്‍ സാദിഖ്, മജീദ് മുസ്ലിയാര്‍, റഷീദ് വാടാനപള്ളി തുടങ്ങിയവര്‍ ആശംസകളറിയിച്ചു.
ബദര്‍ അല്‍ റബി ഓഡിറ്റോറിയത്തില്‍ നടന്ന അല്‍ റബി സെക്ടര്‍ സാഹിത്യോത്സവിന് സഗീര്‍, മുഹമ്മദ് താജ് എന്നിവരും റഹീമ സെക്ടര്‍ സാഹിത്യോത്സവിന് സാദിഖ് ആലപ്പുഴയും നേതൃത്വം നല്‍കി.
സിറ്റി, ടോയോട്ട സെക്ടര്‍ സാഹിത്യോത്സവ് സെപ്തംബര്‍ 29 വെള്ളി ദമ്മാം അല്‍ റയാന്‍ ഓഡിറ്റോറിയം, ടൊയോട്ടയിലെ ദാര്‍ അസ്സിഹ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് അരങ്ങേറിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.