റിയാദ്: ടാന്‍സാനിയന്‍ സയാമീസ് ഇരട്ടകളുടെ വേര്‍പ്പെടുത്താന്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടു വയസുകാരായ ഹസന്‍, ഹുസൈന്‍ എന്നവരുടെ ശസ്ത്രക്രിയക്ക് 16 മണിക്കൂര്‍ സമയാമാണ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ നടന്നത്.
ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ അനസ്‌തേഷ്യ, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക് വിഭാഗക്കാരായ 35 കണ്‍സള്‍ട്ടന്റുമാരും നഴ്‌സിങ്, ടെക്‌നിക്കല്‍ സ്റ്റാഫുകളും ശസ്ത്രക്രിയയില്‍ പങ്കാളിയായി. ഒമ്പത് ഘട്ടങ്ങളായാണ് സങ്കീര്‍ണ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സൗദിയില്‍ നടക്കുന്ന 59ാമത്തെ ശസ്ത്രക്രിയയാണ് ഇതെന്ന് ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
ശസ്ത്രക്രിയ തുടങ്ങി 12 മണിക്കൂറിന് ശേഷം ഹസ്സനും ഹുസൈനും ജീവിതത്തില്‍ ആദ്യമായി വെവ്വേറെ കിടക്കകളില്‍ കിടന്നു. അതിനുശേഷം നാല് മണിക്കൂറുകള്‍ സമയം എടുത്ത് മുറിച്ചുമാറ്റിയ അവയവങ്ങള്‍ പുനഃസ്ഥാപിച്ചു. ദഹനവ്യവസ്ഥ, വന്‍കുടല്‍, മൂത്രാശയ സംവിധാനം, പ്രത്യുല്‍പാദന വ്യവസ്ഥ എന്നിവയെല്ലാം പുനഃസ്ഥാപിച്ചു. പീഡിയാട്രിക് ഐസിയുവില്‍ ഇരുവരും സുഖം പ്രാപിച്ചുവരുന്നതി്‌യ ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ ഡോ. അല്‍റബീഅ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.