
റിയാദ്: കെഎംസിസി ഒരുക്കിയ കണ്ണൂര്‍ ഫെസ്റ്റില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച ഫ്യൂഷന്‍ സ്‌നാക്ക്, മെഹന്തി മത്സരങ്ങളില്‍ മികച്ച പങ്കാളിത്തം. സ്‌നാക്ക് മത്സരത്തില്‍ തഫ്‌സീല ഫയാസ്, ഷഹീന, സുഹ്‌റ ആരിഫ് എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. മെഹന്തി മത്സരത്തില്‍ നജ്മുന്നിസ, ഷാഹ്‌ന നൗഷെര്‍, നിഹാന ഖതീജ എന്നിവരാണ് ജേതാക്കള്‍.

ഫെസ്റ്റിനോടനുബന്ധിച്ച് ഇസ്മ മെഡിക്കല്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കല്‍ ക്യാമ്പ് ഉത്ഘാടനം അബ്ദുല്‍ മജീദ് പെരുമ്പ നിര്‍വഹിച്ചു. നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം യാക്കൂബ് തില്ലങ്കേരിയും കണ്ണൂര്‍ സാംസ്‌കാരിക പവലിയന്‍ ഉത്ഘാടനം മെഹ്ബൂബ് ചെറിയ വളപ്പും പി ടി എച് തട്ടുകടയുടെ ഉത്ഘാടനം റസാക്ക് വളക്കൈയും നിര്‍വഹിച്ചു.

സാംസ്‌കാരിക പവലിയനില്‍ ഒരുക്കിയ കണ്ണൂരിന്റെ ചരിത്രം, വര്‍ത്തമാനം, ടൂറിസം എന്നിവ പ്രതിപാദിച്ച ഫോട്ടോ പ്രദര്‍ശനം, കണ്ണൂര്‍ പാലക്കയം തട്ടിന്റെ ഫോട്ടോ ഫ്രെയിം രൂപകല്പന, തലശ്ശേരി സ്‌നാക്കുകളുമായി കുടുംബിനികള്‍ ഒരുക്കിയ സ്റ്റാളുകള്‍, പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തിയ പി.ടി.എച്ച്.ന്റെ ഉന്തുവണ്ടി തുടങ്ങിയവ ഫെസ്റ്റില്‍ എത്തിയവര്‍ക്കു കണ്ണൂരിന്റെ തെരുവുകളില്‍ എത്തിയ അനുഭവം സമ്മാനിച്ചു.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിന് ഹുസൈന്‍ കുപ്പം, ഷെരിഫ് തിലാനൂര്‍, സിദ്ധിക്ക് മടക്കര , നസീര്‍ പുന്നാട്, മുഹമ്മദ് കണ്ടക്കൈ, റാഫി ടി.കെ., മുഹമ്മദ് ശബാബ്, നൗഷാദ് വടക്കുമ്പാട്, അഷ്‌റഫ് പയ്യന്നൂര്‍, സാജിം പാനൂര്‍, റഹ്മാന്‍ കൊയ്യോട് എന്നിവര്‍നേതൃത്വംനല്‍കി.






