
ദമ്മാം: മലയാളം മിഷന്‍ ദമാം മേഖലയിലെ അല്‍കോബാര്‍ പഠനകേന്ദ്രം പ്രവേശനോത്സവം സംഘടിപ്പിച്ചു. നവോദയ മേഖല ഓഫിസില്‍ നടന്ന പരിപാിെ എഴുത്തുകാരന്‍ സജിത്ത് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ പഠന കേന്ദ്രം കോര്‍ഡിനേറ്റര്‍ നിരഞ്ജിനി സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് ജസ്‌ന ഷമീം അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ പ്രസിഡന്റ് പ്രദീപ് കൊട്ടിയം, നവോദയ മേഖല സെക്രട്ടറി വിദ്യാധരന്‍ കൊയാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മലയാളം മിഷന്‍ ദമ്മാം മേഖല കോഓര്‍ഡിനേറ്റര്‍ അനു രാജേഷ്, കുടുംബവേദി ഏരിയ സെക്രട്ടറി സുജാത് സുധീര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരയ്യ ഹമീദ്, ഹമീദ് നൈന, ജോത്സന, പ്രവീണ്‍ കുമാര്‍, സുധീഷ്, ശരണ്യ, കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
മലയാളം മിഷന്‍ മലയാണ്മ ഗീതം കുട്ടികള്‍ ഏറ്റുചൊല്ലി. മലയാളം മിഷന്‍ അധ്യാപിക മിനി ഉണ്ണികൃഷ്ണന്‍ ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ വിനോദപരിപാടികളും നടന്നു. അമ്പതിലധികം കുട്ടികളുള്ള മലയാളം മിഷന്‍ ഭാഷാ ക്ലാസ്സുകള്‍ക്കു ഇതോടെ തുടക്കമായി.






