
റിയാദ്: സംഗീത ലോകത്ത് ഇതിഹാസം ഒരുക്കിയവരുടെ ഓര്‍മ്മപുതുക്കാന്‍ ‘കായലരികത്ത്’ വരുന്നു. കസവ് കലാവേദിയാണ് ‘കയലരികത്ത് മെമ്മറി ഓഫ് ലെജന്‍ഡ്‌സ്’ എന്ന പേരില്‍ സംഗീത വിരുന്ന് ഒരുക്കുന്നത്. ഒക്‌ടോബര്‍ 31 വെളളി റിയാദ് എക്‌സിറ്റ് 18ലെ ഓഡിറ്റോറിയത്തിലാണ് പരിപാടി. മെഹ്ഫില്‍ ഗായകന്‍ റഊഫ് ജി തൃശൂര്‍ മുഖ്യാതിഥിയായിരിക്കും. ഇതിന്റെ പ്രചരാണാര്‍ത്ഥം ബത്ഹ ഡിപാലസ് ഹോട്ടലില്‍ പോസ്റ്റര്‍ പ്രകാശനം നടന്നു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ സലീം വി.പി കസവ് കലാവേദി രക്ഷാധികാരി മുസ്തഫ കവ്വായിക്ക് പോസ്റ്റര്‍ കൈമാറി പ്രകാശനം നിര്‍വഹിച്ചു.

മനാഫ് മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞായി കോടമ്പുഴ, നിസാം കായംകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആഷിഫ് ആലത്തൂര്‍, ഷറഫുദ്ദീന്‍ ചിനക്കലങ്ങാടി, നിഷാദ് കരിപ്പൂര്‍, അനസ് മാണിയൂര്‍, ദില്‍ഷാദ് കൊല്ലം, ഷംസുദ്ദീന്‍ കല്ലമ്പാറ, ഫൗസിയ നിസാം എന്നിവര്‍ പങ്കെടുത്തു. അമീര്‍ പാലത്തിങ്ങല്‍ സ്വാഗതവും നിഷാദ് നടുവില്‍ നന്ദിയും പറഞ്ഞു.





