Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

കേളി ‘പ്രതീക്ഷ’ പുരസ്‌ക്കാരം സമ്മാനിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി 2023-24 വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാര (പ്രതീക്ഷ) വിതരണം ഔപചാരിക ഉദ്ഘാടനം റിയാദില്‍ നടന്നു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബ വേദി സെക്രട്ടറി സീബാ കൂവോട്, ട്രഷറര്‍ ജോസഫ് ഷാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും പത്താം തരത്തിലും പ്ലസ്ടൂവിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടിയവര്‍ക്കാണ് ക്യാഷ് അവാര്‍ഡും മൊമെന്റോയും അടങ്ങുന്ന കേളി ‘പ്രതീക്ഷ’ പുരസ്‌കാരം സമ്മാനിച്ചത്.

റിയാദിലെ വിദ്യാലയങ്ങളില്‍ നിന്നു വിജയം നേടിയ 14 കുട്ടികളും കേരളത്തിലെ ഇടുക്കി, കാസര്‍ഗോട് ജില്ലയില്‍ നിന്നൊഴികെയുള്ള 12 ജില്ലകളില്‍ നിന്നായി 223 കുട്ടികളും അവാര്‍ഡിന്അ ര്‍ഹരായി. പത്താംതരം വിജയിച്ച 128 കുട്ടികളും പ്ലസ്ടു വിജയിച്ച 109 കുട്ടികള്‍ക്കും പുരസ്‌കാരം സമ്മാനിക്കും. നാട്ടില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പടെ പത്താംതരം വിജയിച്ച 8 കുട്ടികളും പ്ലസ് ടൂ വിജയിച്ച 6 കുട്ടികളും ഉദ്ഘാടന വേദിയില്‍പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.

പുരസ്‌കാരത്തിന് അര്‍ഹരായ റീബ ബിജി, ദേവനന്ദ എം, നേഹ പുഷ്പരാജ്, അയന ഇറ്‌സ, ഹിസ്‌ന തസീം, അനസ ഷെറിന്‍, ഹന്ന വടക്കുംവീട്ടില്‍, ഫാത്തിമ ഹര്‍ഷാദ്, ആമിന നസീര്‍, ഫിസ സുള്‍ഫിക്കര്‍, ഫാത്തിമ നസീര്‍, ആല്‍വിന്‍ എം. ബെന്നി, അലീന മറിയം പെരുമാള്‍, സിദാന്‍ ഷമീര്‍ എന്നിവര്‍ക്ക് കേളി രക്ഷധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ കുടുംബവേദി സെക്രട്ടറി എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പത്ത് കുട്ടികള്‍ സമ്മാന തുക കേളി നടപ്പിലാക്കുന്ന കേരളത്തിലെ ‘ഹൃദയപൂര്‍വ്വം കേളി’ ഒരു ലക്ഷം പൊതിച്ചോര്‍ പദ്ധതിയിലേക്ക് സംഭാവന ചെയ്തു.

കേരളത്തിലെ വിതരണം വരും ദിവസങ്ങളില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കും. പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല കോഡിനേറ്റര്‍മാരായി കേളി മുന്‍ സെക്രട്ടറിമാരായ ഷൗക്കത്ത് നിലമ്പൂര്‍, റഷീദ് മേലേതില്‍ എന്നിവരായിരിക്കും. പുരസ്‌കാര വിതരോണോത്ഘാടന പരിപാടിയില്‍ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും വൈസ് പ്രസിഡന്റ് രജീഷ് പിണറായി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top