റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ബദിയ ഏരിയാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ അഫ്‌സല്‍ നിസാറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മുപ്പത്തിയഞ്ച് വര്‍ഷം ബദിയയിലെ താക്കോല്‍ക്കടയിലാണ് ജോലി. കൊല്ലം ജില്ലയിലെ പള്ളിമുക്ക് സ്വദേശിയാണ്.
കേളി ബദിയ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഒരുക്കിയ യാത്രയയപ്പ് യോഗത്തില്‍ ഏരിയാ ആക്റ്റിംഗ് പ്രസിഡന്റ് സത്യവാന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കിഷോര്‍ ഇ നിസാം സ്വാഗതം പറഞ്ഞു. ഏരിയ രക്ഷാധികാരി ആക്റ്റിംഗ് കണ്‍വീനര്‍ റഫീഖ് പാലത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങല്‍, നിസാറുദ്ധീന്‍, ഏരിയ ട്രഷറര്‍ മുസ്തഫ വളാഞ്ചേരി, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ സരസന്‍, ഷാജി.കെ.എന്‍, ഏരിയാ ജോയിന്റ് ട്രഷറര്‍ ജര്‍നെറ്റ് നെല്‍സണ്‍, യൂണിറ്റ് പ്രസിഡന്റ് വിജയന്‍, സെക്രട്ടറി ഹക്കീം റാവൂത്തര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഫൈസല്‍ നിലമ്പൂര്‍, നിയാസ്, മുരളി, സുവൈദി യൂണിറ്റ് അംഗം ധര്‍മ്മന്‍, ബദിയ യൂണിറ്റ് അംഗങ്ങളായ മണിയന്‍, രവി,ബൈജു കുമാര്‍, ഷുബ്ര യൂണിറ്റ് പ്രസിഡന്റ് ദിനേശന്‍, രതീഷ് രമണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഏരിയാ കമ്മിറ്റിയുടെ ഉപഹാരം കിഷോര്‍ ഇ നിസാമും, യൂണിറ്റിന്റെ ഉപഹാരം ഹക്കീം റാവൂത്തറും കൈമാറി. അഫ്‌സല്‍ നിസാര്‍ യാത്രയയപ്പിന് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.