വിദ്യാര്‍ഥികള്‍ക്ക് കേളി കുടുംബ വേദി യാത്രയയപ്പ് നല്‍കി


റിയാദ്: ഉപരിപഠനത്തിന് നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കേളി കുടുംബ വേദി യാത്രയയപ്പ് നല്‍കി. അവന്തിക അറക്കല്‍, അനാമിക അറക്കല്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. കേളി കുടുംബ വേദി അംഗങ്ങളായ അനില്‍ അറക്കല്‍, ഷൈനി അനില്‍ ദമ്പതികളുടെ മക്കളാണ്.

പാലക്കാട് മണ്ണൂര്‍ സ്വദേശികളായ അനില്‍ അറക്കല്‍ 25 വര്‍ഷമായി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ സീനിയര്‍ ബയോ മെഡിക്കല്‍ ടെക്‌നീഷ്യനാണ്. ഷൈനി അനില്‍ പതിനാല് വര്‍ഷമായി കിങ്ഡം ആശുപത്രിയിലെ സീനിയര്‍ ഇന്‍ഷൂറന്‍സ് ഓഫിസറായും സേവനം അനുഷ്ടിച്ചു വരുന്നു.

കേളി നടത്തുന്ന കലാ സാംസ്‌ക്കാരിക പരിപാടികളിലെ നിറ സാന്നിധ്യമായ കുട്ടികള്‍ മികച്ച ഗായികരും നര്‍ത്തകരുമാണ്. ബാംഗ്ലൂരിലെ പെസ് യൂണിവേഴ്‌സിറ്റിയില്‍ അനാമിക ബിബിഎ എല്‍എല്‍ബിക്കും അവന്തിക ബിഎസ്‌സി സൈക്കോളജിക്കും പ്രവേശനം നേടി.

കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ കേളി കുടുംബവേദി ആക്ടിങ് സെക്രട്ടറി സുകേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ദീപ ജയകുമാര്‍, വിനോദ് കുമാര്‍, ജയകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അനാമിക അറക്കലിനു സുകേഷ് കുമാറും അവന്തിക അറക്കലിനു പ്രിയ വിനോദും കുടുംബ ഉപഹാരം സമ്മാനിച്ചു. അവന്തികയും അനാമികയും യാത്രയയപ്പിന് നന്ദി പറഞ്ഞു.

Leave a Reply