Sauditimesonline

binoy viswam
ബിജെപി ക്രിസ്ത്യാനികളുടെ രക്ഷകവേഷം കെട്ടുന്നു; ഫാസിസത്തിന്റെ ഇന്ത്യന്‍ പേരാണ് ഹിന്ദുത്വ വര്‍ഗീയത: ബിനോയ് വിശ്വം

മദീനയിലും ജിസാനിലും കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം

റിയാദ്: സൗദിയിലെ മദീന, ജിസാന്‍ പ്രവിശ്യകളില്‍ തെരഞ്ഞെടുത്ത തൊഴിലുകളില്‍ പുതുതായി സ്വദേശിവത്കരണം നടപ്പാക്കുന്നു. ഭക്ഷണപാനീയ വിപണനം, ഫോട്ടോഗ്രാഫി, കമ്പ്യൂട്ടര്‍ റിപ്പയറിങ്, മെയിന്റനന്‍സ് സ്ഥാപനങ്ങളില്‍ നിശ്ചിത അനുപാതം സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം, മദീന, ജിസാന്‍ ഗവര്‍ണറേറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെ സ്വദേശിവത്ക്കരണം നടപ്പാക്കും. മദീനയിലെ ഹോട്ടല്‍, റസ്റ്ററന്റുകള്‍, കോഫി ഷോപ്പുകള്‍, ഫാസ്റ്റ് ഫുഡ് ഷോപ്പുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ 40 ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണം. ഭക്ഷണപാനീയ മൊത്ത വില്‍പന കേന്ദ്രങ്ങളിലെ സ്വദേശിവത്കരണം 50 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ഫാക്ടറികളിലും ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും പ്രവര്‍ത്തിക്കുന്ന കാന്റീനുകളെ സ്വദേശിവത്കരണ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജിസാനില്‍ ഫോട്ടോഗ്രഫി, കമ്പ്യൂട്ടര്‍ റിപ്പയറിങ്, മെയിന്റനന്‍സ് സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 70 ശതമാനവും സ്വദേശികളായിരിക്കണം. പാസഞ്ചര്‍ ബോട്ടുകളുടെ നടത്തിപ്പിലും അറ്റകുറ്റപ്പണിയിലുമുള്ള നിരവധി തൊഴിലുകള്‍ സൗദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. അക്കൗണ്ട്‌സ് ക്ലര്‍ക്ക്, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ക്ലര്‍ക്ക്, ഫിനാന്‍ഷ്യല്‍ ക്ലര്‍ക്ക്, മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്, സെയില്‍സ്മാന്‍, കാഷ്യര്‍, പര്‍ച്ചേസിങ് റെപ്രസന്ററ്റീവ്, പര്‍ച്ചേസിങ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ ജോലികള്‍ സ്വദേശികള്‍ക്കായി പരിതിതപ്പെടുത്തി. ക്ലീനിങ്, കയറ്റിറക്ക് ജോലികള്‍ സ്വദേശിവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അത്തരം തൊഴിലാളികളുടെ എണ്ണം സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ എണ്ണത്തിെന്റ 20 ശതമാനത്തില്‍ കവിയരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top