റിയാദ്: മൂന്ന് മാസത്തിനിടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി 73 ലക്ഷം പേര്‍ യാത്ര ചെയ്തതായി റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് ഇത്രയും പേര്‍ യാത്ര ചെആ്തത്. 2019ല്‍ ഇതേ കാലയളവില്‍ ഇത് 71 ലക്ഷം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 2019 രണ്ടാം പാദത്തില്‍ 78,000 യാത്രക്കാരില്‍ നിന്ന് ഈ വര്‍ഷം രണ്ടാം പാദത്തില്‍ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 80,000ലധികമായി വര്‍ദ്ധിച്ചതായും അധികൃതര്‍ അറിയിച്ചു.
വിമാനസര്‍വിസുകളുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ധനവും രേഖപ്പെടുത്തി. 2019 ലെ രണ്ടാം പാദത്തില്‍ 48,000 സര്‍വിസുകളാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് 51,000 ആയി ഉയര്‍ന്നു. പ്രതിദിന വിമാനങ്ങളുടെ ശരാശരി എണ്ണം 531 ല്‍നിന്ന് 562 ആയി. 2019ല്‍ ഇതേ കാലയളവില്‍ 86 ലക്ഷ്യസ്ഥാനങ്ങളായിരുന്നു. എന്നാല്‍ ഇത് 90 ആയി ഉയര്‍ന്നു. 24 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളും 66 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജിദ്ദ, അബ്ഹ, മദീന, ദമ്മാം, ജിസാന്‍ എന്നീ വിമാനത്താവളങ്ങളിലേക്ക് ഈ വര്‍ഷം കൂടുതല്‍ ആഭ്യന്തര വിമാന സര്‍വിസ് നടത്തി. അന്താരാഷ്ട്ര സര്‍വീസില്‍ ദുബൈ, കെയ്‌റോ, അമ്മാന്‍, ദോഹ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസ് നടത്തിയത്. ഗതാഗതം, ചരക്ക് സേവനങ്ങള്‍ നല്‍കുന്ന വാണിജ്യ വിമാനക്കമ്പനികളുടെ സര്‍വിസില്‍ 30 ശതമാനം വര്‍ധനവുണ്ട്. 2019ല്‍ 39 കമ്പനികളാണ് സര്‍വിസ് നടത്തിയതെങ്കില്‍ ഈ വര്‍ഷം 51 കമ്പനികള്‍ രംഗത്തുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
