റിയാദ്: കോഴിക്കോട് നരിക്കുനിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ‘അത്താണിയിലെ’ അന്തേവാസികള്‍ക്ക് റിയാദ് കേളിയുടെ സഹായ ഹസ്തം. വാര്‍ധക്യത്തിന്റെ അവശതകളില്‍ അനാഥമാക്കപെട്ടവരെയും അപകടത്തില്‍ ശാരീരം തകര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെയും
2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തിലെ നാല്പത്തഞ്ച് അന്തേവാസികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും 15 ദിവസത്തെ ഭക്ഷണം കേളി കലാസാംസ്‌കാരിക വേദി നല്‍കും. കേളിപതിനൊന്നാം കേന്ദ്ര സമേളനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘ഹൃദയപൂര്‍വം കേളി’ (കേരളത്തില്‍ ഒരു ലക്ഷം പൊതിച്ചോര്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭക്ഷണ വിതരണം.
അത്താണി ഡെസ്റ്റിറ്റിയൂട്ട് ഹോമില്‍ ഒരുക്കിയ വിതരണോത്ഘാടന ചടങ്ങിന് സിപിഐഎം കക്കോടി ഏരിയ കമ്മറ്റി അംഗം പികെഇ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം കക്കോടി ഏരിയ സെക്രട്ടറി കെ.എം രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. അത്താണി ഡെസ്റ്റിറ്റിയൂട്ട് ഹോം സെക്രട്ടറി വി.പി അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍, സിപിഐഎം കക്കോടി ഏരിയ കമ്മറ്റി അംഗം ഷനോജ്, ഡിവൈഎഫ്‌ഐ നന്മണ്ട നോര്‍ത്ത് മേഖല സെക്രട്ടറി അബിന്‍ രാജ്, കേളി അംഗം ഇസ്മയില്‍ തടായില്‍, കേളി മുന്‍ അംഗവും പ്രവാസി സംഘം താമരശ്ശേരി ഏരിയ കമ്മറ്റി അംഗവുമായ ചെക്കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേളി ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി സ്വഗതവും അത്താണി ഭരണ സമിതി അംഗം ടി.കെ അബ്ദുള്‍ അസീസ് നന്ദി പറഞ്ഞു.
സിപിഐഎം നരിക്കുനി ലോക്കല്‍ കമ്മറ്റി സെക്രട്ടറി മിഥിലേഷ്, നന്മണ്ട ലോക്കല്‍ കമ്മറ്റി അംഗം എം.എന്‍ സതീശന്‍, എരഞ്ഞിക്കല്‍ വെസ്റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രവീണ്‍ കുമാര്‍, കേളി കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജയരാജ്, ഗീത ജയരാജ്, കേളി മുന്‍ പ്രവര്‍ത്തകരായ അബ്ബാസ് പാലത്ത്, യൂസഫ്, ഗീത എന്നിവരും സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
