മൊബൈല്‍ പെട്ടിത്തെറിച്ചു; അടിയന്തിരമായി നിലത്തിറക്കി എയര്‍ ഇന്ത്യാ വിമാനം

ഉദയ്പൂര്‍ (രാജസ്ഥാന്‍): യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി. ദല്‍ഹിയിലേക്കുള്ള വിമാനം ടേക്ക് ഓഫിനിടെയാം് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. സാങ്കേതിക, സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം 140 യാത്രക്കാരുമായി വിമാനം ദല്‍ഹിയിലേക്ക് പുറപ്പെട്ടു.

എയര്‍ ഇന്ത്യയുടെ 470 നമ്പര്‍ വിമാനത്തിലാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. ഗുണനിലവാരം കുറഞ്ഞ മൊബൈല്‍ ഫോണുകളില്‍ സുരക്ഷിതമല്ലാത്ത റീചാര്‍ജ്ജബിള്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ദീനഘനേരം ഫോണ്‍ ഉപയോഗിക്കുകയും ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗവും ബാറ്ററി ചൂടുപിടിച്ച പൊട്ടിത്തെറിയിലേക്ക് നയിക്കാന്‍ ഇടയാക്കുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ തെരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply